തുടർ തോൽവികളിൽ വട്ടം കറങ്ങി നിൽക്കുന്ന മുംബൈ ഇന്ത്യൻസിന് ഇന്നത്തെ മത്സരം അക്ഷരാർത്ഥത്തിൽ മാനം കാക്കാനുള്ള പോരാട്ടമാണ്. കളിച്ച ഏഴ് മത്സരങ്ങളിലും തോൽവിയുടെ നിലയില്ലാക്കയത്തിലേക്ക് വീണ് നിൽക്കുന്ന അവർക്ക് മുംബൈയ്ക്ക് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളിലെല്ലാം വന്‍വിജയം അനിവാര്യം.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ തോൽവി മറന്ന് വീണ്ടും വിജയവഴിയിൽ തിരിച്ചെത്താനാകും ലക്നൗ ലക്ഷ്യമിടുന്നത്. ലക്നൗവിനെ വീണ്ടും നേരിടാൻ ഒരുങ്ങുമ്പോൾ ആദ്യത്തെ മത്സരത്തിലേറ്റ തോല്‍വിയുടെ കടം കൂടി വീട്ടാനുണ്ട് രോഹിത്തിന്റെ മുംബൈക്ക്. കഴിഞ്ഞായാഴ്ച ഏറ്റുമുട്ടിയപ്പോള്‍ 18 റണ്‍സിനായിരുന്നു ലക്നൗ ജയിച്ച് കയറിയത്. 199 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 181 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ.
advertisement
സൂര്യകുമാറും, തിലക് വർമയും ബ്രവിസും പ്രതീക്ഷ കാക്കുന്ന പ്രകടനങ്ങൾ നടത്തുന്നുണ്ടെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമ, ഇഷൻ കിഷൻ, കിറോൺ പൊള്ളാർഡ് ഉൾപ്പെടെയുള്ള താരങ്ങൾ ഫോമിലേക്ക് ഉയരാത്തത് മുംബൈക്ക് തലവേദനയാണ്. മറുവശത്ത് ബൗളിംഗിൽ ബുംറയ്ക്ക് പിന്തുണ നൽകാൻ ആരുമില്ലെന്നതും മുംബൈയ്ക്ക് തിരിച്ചടി നൽകുന്നു.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (പ്ലേയിംഗ് ഇലവൻ): ക്വിന്റൺ ഡി കോക്ക്(വിക്കറ്റ് കീപ്പർ), കെഎൽ രാഹുൽ(ക്യാപ്റ്റൻ), മനീഷ് പാണ്ഡെ, ക്രുണാൽ പാണ്ഡ്യ, ദീപക് ഹൂഡ, ആയുഷ് ബഡോണി, മാർക്കസ് സ്റ്റോയിനിസ്, ജേസൺ ഹോൾഡർ, ദുഷ്മന്ത ചമീര, രവി ബിഷ്‌ണോയ്, മൊഹ്‌സിൻ ഖാൻ.
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ(ക്യാപ്റ്റൻ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, കീറോൺ പൊള്ളാർഡ്, ഹൃത്വിക് ഷോക്കീൻ, ഡാനിയൽ സാംസ്, ജയ്ദേവ് ഉനദ്കട്ട്, റീലി മെറിഡിത്ത്, ജസ്പ്രീത് ബുംറ.