2018നു ശേഷം കെ കെ ആര്‍ കുപ്പായത്തില്‍ റാണയുടെ എട്ടാമത്തെ ഫിഫ്റ്റിയായിരുന്നു ഇത്. പുതിയ റെക്കോര്‍ഡിനും താരം അര്‍ഹനായി. ഈ കാലയളവില്‍ കെ കെ ആറിനു വേണ്ടി കൂടുതല്‍ ഫിഫ്റ്റികളടിച്ച താരമായാണ് റാണ മാറിയത്. ഏഴു വീതം ഫിഫ്റ്റികളുമായി മുന്‍ ഓപ്പണര്‍ ക്രിസ് ലിന്നും നിലവിലെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലുമാണ് രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്.
അര്‍ദ്ധ സെഞ്ച്വറി സെലിബ്രേഷനില്‍ റാണ കാണിച്ച ആംഗ്യം എന്തെന്ന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ 'എം' എന്ന അക്ഷരത്തെ സൂചിപ്പിക്കുന്ന തരത്തില്‍ വിരലുകള്‍ കാണിച്ചായിരുന്നു നിതീഷ് റാണ തന്റെ അര്‍ധ സെഞ്ചുറി നേട്ടം ആഘോഷിച്ചത്. പിന്നാലെ എന്താണ് തന്റെ ആംഗ്യത്തിലൂടെ നിതീഷ് റാണ ഉദ്ദേശിച്ചതെന്നാണ് ആരാധകര്‍ അന്വേഷിച്ചത്.
advertisement
മത്സര ശേഷം തന്റെ ആഘോഷത്തിന് പിന്നിലെ കഥ എന്താണെന്ന് സഹതാരം ഹര്‍ഭജന്‍ സിംഗുമായി നടത്തിയ ചാറ്റിലാണ് റാണ വെളിപ്പെടുത്തിയത്. തന്റെ സുഹൃത്തുക്കള്‍ക്കുള്ള സന്ദേശമാണെന്നാണ് റാണ ആഘോഷത്തെ കുറിച്ച് പറഞ്ഞത്. .
'അത് എന്റെ സുഹൃത്തുക്കള്‍ക്കുള്ളതായിരുന്നു. ഞങ്ങളുടെ ഗ്യാങ് ബ്രൗണ്‍ മുണ്ടെ പാട്ടിന്റെ വന്‍ ആരാധകരാണ്. ഞങ്ങള്‍ക്ക് ആ പാട്ട് ഭയങ്കര ഇഷ്ടമാണ്. സീസണിന് മുമ്പ് തന്നെ ഈ സെലിബ്രേഷനെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അവര്‍ക്കുള്ള സന്ദേശമെന്ന നിലയില്‍ ഞാനിത് ചെയ്യുമെന്ന് അവരോട് പറഞ്ഞിരുന്നു. ഞങ്ങള്‍ ബ്രൗണ്‍ മുണ്ടെ ആണെന്ന് പറയുകയായിരുന്നു.' -റാണ പറഞ്ഞു.
അതേസമയം സമാനമായ രീതിയില്‍ എം കാണിച്ച് ജര്‍മ്മന്‍ ഫുട്‌ബോളര്‍ ഓസില്‍ തന്റെ ഗോള്‍ നേട്ടം ആഘോഷിച്ചിരുന്നു. തന്റെ മരുമകള്‍ മിറയ്ക്കുള്ള ഓസിലിന്റെ സന്ദേശമായിരുന്നു ആ ആക്ഷന്‍. ഇതുമായി ചേര്‍ത്തുവച്ച് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
കൗതുകകരമായ റെക്കോര്‍ഡും നിതീഷ് സ്വന്തമാക്കിയിട്ടുണ്ട്. ആറ് ഇന്നിങ്സില്‍ നിന്ന് മൂന്ന് ഡെക്കും മൂന്ന് 80 ലധികം റണ്‍സും നിധീഷ് റാണ നേടിയിട്ടുണ്ട്. റാണയെ സംബന്ധിച്ച് ഈ ഇന്നിങ്‌സ് മറ്റൊരു മധുരം കൂടിയുണ്ട്. കാരണം കൊവിഡില്‍ നിന്ന് മുക്തനായ ശേഷം അദ്ദേഹം കളിച്ച ആദ്യത്തെ മല്‍സരമായിരുന്നു ഇത്. ടൂര്‍ണമെന്റിനു മുമ്പായിരുന്നു റാണയുടെ പരിശോധനാഫലം പോസിറ്റീവായത്. പിന്നീട് രണ്ടു തവണ പരിശോധനാ ഫലം നെഗറ്റീവായതിനു ശേഷം അദ്ദേഹം കെ കെ ആര്‍ ടീമില്‍ ചേരുകയായിരുന്നു.
