TRENDING:

IPL 2021| കോവിഡ് തളർത്താത്ത പോരാട്ട വീര്യം; എലൈറ്റ് ലിസ്റ്റിൽ ഒന്നാമനായി നിതീഷ് റാണ

Last Updated:

നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്ന താരം, കൃത്യമായ പ്രോട്ടോകോളുകൾ അനുസരിച്ച് ക്വറന്റീൻ കഴിഞ്ഞാണ് മത്സരത്തിനിറങ്ങിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്നലത്തെ മത്സരത്തിലെ ജയം ഐ പി എല്ലിലെ കൊൽക്കത്തയുടെ നൂറാം ജയമായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ടൂർണമെന്റിലെ കളിയിലെ ഇന്നിങ്സോടെ എലൈറ്റ് ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുകയാണ് കൊൽക്കത്തെ നെറ്റ് റൈഡേഴ്സ് ഓപ്പണർ നിതീഷ് റാണ. ഇടംകൈയൻ ബാറ്റ്സ്മാനായ അദ്ദേഹം ശുഭ്മാൻ ഗില്ലിനൊപ്പം ഓപ്പണറായി ഇറങ്ങി തകർപ്പൻ ഇന്നിങ്സാണ് കാഴ്ചവച്ചത്. ഗില്ലിന്റെ പങ്കാളിയായി ഇനി ഓപ്പണിങ് റോളിൽ ആരെയും കെ കെ ആർ കണ്ടെത്തേണ്ടതില്ല എന്ന സൂചന കൂടിയാണ് റാണ നൽകിയത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്ന താരം, കൃത്യമായ പ്രോട്ടോകോളുകൾ അനുസരിച്ച് ക്വറന്റീൻ കഴിഞ്ഞാണ് മത്സരത്തിനിറങ്ങിയത്.
advertisement

ഭുവനേശ്വർ കുമാർ എറിഞ്ഞ ഇന്നിങ്സിലെ ആദ്യ ഓവറിലെ ആദ്യ ബോൾ റാണയായിരുന്നു നേരിട്ടത്. പുതിയ സീസണിൽ ബൗണ്ടറിയോടെയാണ് താരം തന്റെയും ടീമിന്റെയും അക്കൗണ്ട് തുറന്നത്. ആദ്യ ബോളിൽ തന്നെ ബൗണ്ടറിയടിച്ചുകൊണ്ടു തുടങ്ങിയ റാണ സിക്സറിലൂടെ ഫിഫ്റ്റി തികച്ചു. 56 ബോളിൽ നിന്നു ഒമ്പത് ബൗണ്ടറികളും നാലു സിക്സറുമടക്കം 80 റൺസോടെ ടീമിന്റെ ടോപ്സ്കോററായാണ് റാണ ക്രീസ് വിട്ടത്.

റാഷിദ് ഖാന്റെ ബൗളിങിൽ വ്യക്തിഗത സ്കോർ 40ൽ നിൽക്കെ അംപയർ എൽ ബി ഡബ്ലു നൽകിയിരുന്നെങ്കിലും റാണ ഡിആർഎസിന്റെ സഹായം തേടുകയായിരുന്നു. ഇതോടെ തീരുമാനം റാണയ്ക്ക് അനുകൂലമാവുകയും ചെയ്തു. 37 ബോളുകളിൽ നിന്ന് വ്യക്തിഗത സ്കോർ 44ൽ നിൽക്കെ സിക്സറടിച്ചാണ് റാണ സീസണിലെ ആദ്യത്തെ ഫിഫ്റ്റി പൂർത്തിയാക്കിയത്. 2018നു ശേഷം കെ കെ ആർ കുപ്പായത്തിൽ റാണയുടെ എട്ടാമത്തെ ഫിഫ്റ്റിയായിരുന്നു ഇത്. ഇതോടെ പുതിയ റെക്കോർഡിനാണു താരം അർഹനായത്. ഈ കാലയളവിൽ കെ കെ ആറിനു വേണ്ടി കൂടുതൽ ഫിഫ്റ്റികളടിച്ച താരമായാണ് റാണ മാറിയത്. ഏഴു വീതം ഫിഫ്റ്റികളുമായി മുൻ ഓപ്പണർ ക്രിസ് ലിന്നും നിലവിലെ ഓപ്പണർ ശുഭ്മാൻ ഗില്ലുമാണ് രണ്ടാംസ്ഥാനത്തു നിൽക്കുന്നത്. അഞ്ചു വീതം ഫിറ്റികളുമായി വിൻഡീസ് സ്റ്റാർ ഓൾറൗണ്ടർ ആന്ദ്ര റസ്സലും വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തികുമാണ് മൂന്നാമത്.

advertisement

Also Read- IPL 2021 Points Table: ടീം റാങ്കിംഗ്, ജയം, തോൽവി; ഏതൊക്കെ ടീമുകൾ പ്ലേ ഓഫ് കാണും?

ഇതുകൂടാതെ ടൂർണമെന്റിൽ അവസാനത്തെ അഞ്ച് ഇന്നിങ്സുകളിൽ നിന്നും ഏറ്റവുമധികം റൺസെടുത്ത താരമെന്ന നേട്ടവും റാണക്കു നേടാൻ കഴിഞ്ഞു. അഞ്ചു ഇന്നിങ്സുകളിൽ നിന്നും 248 റൺസ് ആണ് താരം അടിച്ചെടുത്തിട്ടുള്ളത്. മറ്റൊരു ഇടംകൈയൻ ബാറ്റ്സ്മാനും ഡൽഹി ക്യാപ്പിറ്റൽസിന്റെ ഇന്ത്യൻ ഓപ്പണറുമായ ശിഖർ ധവാനെയാണ് റാണ പിന്നിലാക്കിയത്. 232 റൺസുമായാണ് ധവാൻ രണ്ടാംസ്ഥാനത്തുണ്ട് . രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ഓപ്പണർ ബെൻ സ്റ്റോക്സിനാണ് മൂന്നാംസ്ഥാനം.

advertisement

ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത കെ കെ ആറിനെ ആറു വിക്കറ്റിന് 187 റൺസെന്ന മികച്ച സ്കോറിൽ എത്തിക്കുവാൻ റാണക്ക് കഴിഞ്ഞു. രണ്ടു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടിലും താരം പങ്കാളിയായി. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലിനോടൊപ്പം 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ റാണ രണ്ടാം വിക്കറ്റിൽ രാഹുൽ ത്രിപാഠിക്കൊപ്പം 93 റൺസാണ് സ്കോറിലേക്കു കൂട്ടിച്ചേർത്തത്.

കെ കെ ആറിനെ സംബന്ധിച്ച് ഏറെ നിർണായക താരമാണ് റാണ. സ്ഥിരത പുലർത്താൻ കഴിയുന്നില്ലെന്നതാണ് താരത്തിന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എങ്കിലും കഴിഞ്ഞ സീസണിൽ കെ കെ ആറിനു വേണ്ടി 352 റൺസ് ആയിരുന്നു റാണ നേടിയത്. കഴിഞ്ഞ നാലു സീസണുകളിലും 300 റൺസിന് മുകളിൽ സ്കോർ ചെയ്യാനും അദ്ദേഹത്തിനായിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Rana jumps into match-winning mode after Covid-19 bout.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| കോവിഡ് തളർത്താത്ത പോരാട്ട വീര്യം; എലൈറ്റ് ലിസ്റ്റിൽ ഒന്നാമനായി നിതീഷ് റാണ
Open in App
Home
Video
Impact Shorts
Web Stories