TRENDING:

IPL Betting | ഐപിഎൽ ചൂതാട്ടത്തിന് നിക്ഷേപകരുടെ 1.25 കോടി; പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ

Last Updated:

നിക്ഷേപ കാലാവധി പൂർത്തിയായതിനെ തുടർന്ന് നിക്ഷേപങ്ങൾ പിൻവലിക്കാനായി ആളുകൾ പോസ്റ്റ് ഓഫീസിൽ എത്തിയപ്പോഴാണ് പോസ്റ്റ് മാസ്റ്റർ പണം തട്ടിയ വിവരം പുറത്തുവന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പോസ്റ്റ് ഓഫീസിലെ (Post Office) സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തിയവരുടെ പണമെടുത്ത് ഐപിഎൽ ചൂതാട്ടം (IPL Betting) നടത്തിയ പോസ്റ്റ്മാസ്റ്റർ (Post Master) അറസ്റ്റിൽ. മധ്യപ്രദേശിലെ (Madhya Pradesh) സാഗർ ജില്ലയിലെ ഒരു സബ് പോസ്റ്റ് ഓഫീസിലാണ് സംഭവം. ചൂതാട്ടത്തിലൂടെ ഇയാൾ 1.25 കോടി രൂപ ചിലവഴിച്ചതായാണ് വിവരം. നിക്ഷേപ കാലാവധി പൂർത്തിയായതിനെ തുടർന്ന് നിക്ഷേപങ്ങൾ പിൻവലിക്കാനായി ആളുകൾ പോസ്റ്റ് ഓഫീസിൽ എത്തിയപ്പോഴാണ് പോസ്റ്റ് മാസ്റ്റർ പണം തട്ടിയ വിവരം പുറത്തുവന്നത്.
advertisement

വിശാൽ അഹിർവാർ (36) എന്ന സബ് പോസ്റ്റ് മാസ്റ്ററാണ് ഐപിഎല്ലിന്റെ ടി20 ക്രിക്കറ്റിന്റെ പേരിൽ നടത്തുന്ന ചൂതാട്ട മൊബൈൽ ആപ്പിൽ പണമെറിഞ്ഞ് കളിച്ചത്. അതിവേഗം പണം ഇരട്ടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് താൻ ചൂതാട്ടം നടത്തിയതെന്ന് വിശാൽ പൊലീസിന് മൊഴി നൽകി.

നിക്ഷേപം പിൻവലിക്കാനെത്തിയവരോട് പോസ്റ്റ് ഓഫീസ് അധികൃതർ അവരുടെ ഫിക്സഡ് ഡെപ്പോസിറ്റ് നമ്പറുകളും അക്കൗണ്ട് നമ്പറുകളും പോസ്റ്റ് ഓഫീസ് റെക്കോർഡുകളിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ അവർ ശെരിക്കും ഞെട്ടി. പിന്നീട് സംഭവം അന്വേഷിക്കാനായി ഇടയ്ക്കിടെ പോസ്റ്റ് ഓഫീസിൽ വന്ന അവരോട് സംഭവിച്ച കാര്യങ്ങൾ പറയുകയായിരുന്നു.

advertisement

തങ്ങളുടെ പണം അക്കൗണ്ടിലില്ലെന്ന് അറിഞ്ഞ് നിക്ഷേപകർ പൊലീസിന് നൽകിയ പരാതിയിലാണ് വിശാൽ അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 408 (വിശ്വാസവഞ്ചന), സെക്ഷൻ 420 (തട്ടിപ്പ്) എന്നീ വകുപ്പുകൾ ചുമത്തിയാണ് വിശാലിനെതിരെ കേസ് എടുത്തിരിക്കുന്നത്.

വിശാലിനെ അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്യലിന് വിധേയനാക്കി. ഈ ചോദ്യംചെയ്യലിലാണ് 20 പേരുടെ സമ്പാദ്യപദ്ധതികളിൽ നിന്നായി ഇയാൾ 1.25 കോടി രൂപ നഷ്ടപ്പെടുത്തിയതെന്ന് മനസിലാക്കിയത്. കൂടുതൽ പരാതിക്കാർ രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.തട്ടിപ്പ് പുറത്തുവന്നതോടെ ഈ പോസ്റ്റ് ഓഫീസിലെ കൂടുതൽ നിക്ഷേപകർ തങ്ങളുടെ നിക്ഷേപങ്ങളെ കുറിച്ചറിയാനായി പൊലീസിനെ സമീപിക്കുന്നുണ്ട്.

advertisement

Also read- IPL | ഐപിഎൽ വാതുവെപ്പ് സംഘത്തിലെ ആറുപേർ പിടിയിൽ; 75000 രൂപയും പത്ത് മൊബൈൽ ഫോണുകളും പിടികൂടി

അടുത്തിടെ ഡൽഹിയിൽ വാതുവെപ്പ് സംഘത്തിലെ ആറുപേർ അറസ്റ്റിലായിരിക്കുന്നു. ഡൽഹി സിറ്റി പോലീസിന്റെ ഔട്ടർ ഡിസ്ട്രിക്ട് വിങ്ങാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 75000 രൂപയും പത്ത് മൊബൈൽ ഫോണുകൾ, രണ്ട് എൽഇഡി ടിവികൾ, വോയ്‌സ് റെക്കോർഡറുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തിരുന്നു.

റെയ്ഡിനിടെ, ഒന്നിലധികം മത്സരങ്ങളിൽ ചൂതാട്ട പ്രവർത്തനങ്ങൾക്കായി അഞ്ച് മൊബൈൽ ഫോണുകൾ ഘടിപ്പിച്ച ഉപകരണം അടങ്ങിയ ഒരു സ്യൂട്ട്കേസും പോലീസ് കണ്ടെടുത്തിരുന്നു, കൂടാതെ കോൾ റെക്കോർഡറും മൈക്കുകളും പൊലീസ് പിടികൂടി. രാഹുൽ ഗാർഗ്, കുനാൽ ഗാർഗ്, സഞ്ജീവ് കുമാർ, അശോക് ശർമ്മ. ധർമ്മാത്മ ശർമ്മ, കനയ്യ എന്നിവരാണ് അറസ്റ്റിലായത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL Betting | ഐപിഎൽ ചൂതാട്ടത്തിന് നിക്ഷേപകരുടെ 1.25 കോടി; പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories