TRENDING:

IPL 2021 | 'ഇന്ത്യക്ക് വേണ്ടി കളിച്ചത് എന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്': പ്രസീത് കൃഷ്ണ

Last Updated:

'ഇന്ത്യന്‍ ടീമില്‍ കളിച്ചതില്‍ നിന്ന് ഞാന്‍ പഠിച്ചൊരു പാഠം എപ്പോഴും പോസിറ്റീവായി ഇരിക്കുക എന്നതാണ്'. എന്ത് സാഹചര്യത്തിലായാലും അത് തന്നെയാണ് ചെയ്യേണ്ടതെന്നും പ്രസീത് വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ പി എല്‍ പതിനാലാം സീസണിലെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് റണ്‍സിന് 10 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 177 റണ്‍സ് നേടാനെ സാധിച്ചുള്ളു. മധ്യ ഓവറുകളിൽ റൺസ് വിട്ട് നൽകാൻ പിശുക്ക് കാണിച്ച കൊൽക്കത്ത ബൗളർമാരുടെ പ്രകടനമാണ് കളിയിൽ വഴിത്തിരിവായത്. അഞ്ചു വിക്കറ്റുകൾ മാത്രമേ ഹൈദരാബാദിന് നഷ്ടപ്പെട്ടുള്ളൂവെങ്കിലും ജയത്തിന് 10 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.
advertisement

ഇന്നലത്തെ മത്സരത്തിൽ ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ വിക്കറ്റ് നേടിക്കൊണ്ടാണ് പ്രസീത് കൃഷ്ണ തുടങ്ങിയത്. മത്സരത്തിൽ 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകളും താരം നേടി. ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിഞ്ഞത് തന്റെ ആത്മവിശ്വാസം വർധിപ്പിച്ചു എന്നാണ് താരം പറയുന്നത്. നേരത്തെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി പ്രസീത് അരങ്ങേറിയിരുന്നു. ഇന്ത്യക്ക് വേണ്ടി ആദ്യ മത്സരം കളിച്ചപ്പോള്‍ ഞാന്‍ ശരിക്കും സമ്മര്‍ദത്തിലായിരുന്നു. ടീമും ആ സമയം സമ്മര്‍ദ ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടക്കാന്‍ സഹായിച്ചത് വിരാട് കോഹ്ലിയാണെന്ന് പ്രസീത് കൃഷ്ണ പറയുന്നു. പതറാതെ എതിരാളികളെ ആക്രമിക്കാനാണ് കോഹ്ലിയും ടീമിലെ മറ്റ് സീനിയര്‍ താരങ്ങളും തന്നോട് പറഞ്ഞതെന്ന് പ്രസീത് പറഞ്ഞു.

advertisement

Also Read- IPL 2021 RR vs PBKS: രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്‌സും ഇന്ന് നേർക്കുനേർ; വിജയം ആർക്കൊപ്പം?

'ഇന്ത്യന്‍ ടീമില്‍ കളിച്ചതില്‍ നിന്ന് ഞാന്‍ പഠിച്ചൊരു പാഠം എപ്പോഴും പോസിറ്റീവായി ഇരിക്കുക എന്നതാണ്'. എന്ത് സാഹചര്യത്തിലായാലും അത് തന്നെയാണ് ചെയ്യേണ്ടതെന്നും പ്രസീത് വ്യക്തമാക്കി. അതേസമയം ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ തുടക്കത്തിൽ നല്ല രീതിയിലായിരുന്നില്ല പ്രസീത് പന്തെറിഞ്ഞിരുന്നത്. മൂന്ന് ഓവര്‍ എറിഞ്ഞ ആദ്യ സ്‌പെല്ലില്‍ 37 റണ്‍സാണ് താരം വഴങ്ങിയത്. എന്നാല്‍ രണ്ടാം സ്‌പെല്ലില്‍ പ്രസീത് ഗംഭീരമായി പന്തെറിഞ്ഞു. നാല് വിക്കറ്റുകളും വീഴ്ത്തി. അധികം റണ്‍സും വഴങ്ങിയിരുന്നില്ല.

advertisement

പ്രസീതിന്റെ പ്രകടനത്തിൽ അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് ഷോയിബ് അക്തർ, ഗവാസ്‌കർ തുടങ്ങി ഒട്ടേറെ പ്രമുഖർ രംഗത്തെത്തിയിരുന്നു. പ്രസീത് ഇതുവരെ 25 ഐപിഎല്‍ മത്സരം കളിച്ചിട്ടുണ്ട്. 20 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. 2018ല്‍ കെകെആറിന്റെ നെറ്റ്‌സ് ബൗളറായിരുന്നു പ്രസീത് കൃഷ്ണ. എന്നാല്‍ പരിശീലനത്തില്‍ പ്രസീത് തിളങ്ങി. മികച്ച ലൈനും ലെങ്തും കണ്ടാണ് കെകെആര്‍ താരത്തെ ടീമിലെടുത്തത്. ആദ്യ സീസണില്‍ തന്നെ ഏഴ് കളിയില്‍ നിന്ന് പത്ത് വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Kolkata Knight Riders (KKR) pacer Prasidh Krishna has said that his confidence got a major boost after he made his ODI debut for India last month.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | 'ഇന്ത്യക്ക് വേണ്ടി കളിച്ചത് എന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്': പ്രസീത് കൃഷ്ണ
Open in App
Home
Video
Impact Shorts
Web Stories