പഞ്ചാബിന്റെ സ്‌കോര്‍ പിന്തുടര്‍ന്ന ആര്‍സിബിക്ക് ആശിച്ച തുടക്കമല്ല ലഭിച്ചത്. സ്‌കോര്‍ 19ല്‍ നില്‍ക്കെ റീലി മേറിഡിത്തിന്റെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി പടിക്കല്‍ പുറത്തായി. ആറ് പന്തില്‍ നിന്നും ഏഴ് റണ്‍സ് മാത്രമേ താരത്തിന് നേടാന്‍ കഴിഞ്ഞിള്ളൂ. താരത്തിന് പകരം ക്രീസില്‍ വന്ന രജത് പാട്ടീദാറും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും കൂടി ആര്‍സിബി ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. ശ്രദ്ധയോടെ കളിച്ച ഇരുവരും സാഹസത്തിന് മുതിരാതെ പവര്‍ പ്ലേ ഓവറുകള്‍ തീര്‍ത്തു. ആറു ഓവറുകളില്‍ നിന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി നേടിയത് 36 റണ്‍സ്.
advertisement
പിന്നീട് പതിയെ മുന്നോട്ട് പോയ ഇവര്‍ രണ്ടാം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് വേര്‍പിരിഞ്ഞത്. 34 പന്തില്‍ 35 റണ്‍സെടുത്ത കൊഹ്ലി ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ ബോള്‍ഡായി പുറത്തായി. ബാംഗ്ലൂരിനൊപ്പം ചേര്‍ന്നതിന് ശേഷം മികച്ച പ്രകടനം നടത്തുന്ന ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്‍ ആയിരുന്നു. പക്ഷേ മാക്‌സ്വെല്ലിന് തന്റെ തകര്‍പ്പന്‍ പ്രകടനം ഈ മത്സരത്തില്‍ പകര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം ക്ലീന്‍ ബോള്‍ഡായി പുറത്ത്. ബ്രാറിന് തന്നെയായിരുന്നു വിക്കറ്റ്.
പിന്നീട് ക്രീസില്‍ വന്നത് സാക്ഷാല്‍ എബി ഡിവില്ലിയേഴ്‌സ് ആര്‍സിബി വിഷമ ഘട്ടങ്ങളില്‍ പെട്ട് പോയപ്പോഴൊക്കെ ടീമിന്റെ രക്ഷകനായി അവതരിച്ചിട്ടുള്ള എബിഡിക്ക് പക്ഷേ ഈ മത്സരത്തില്‍ അതിനുള്ള അവസരം കിട്ടിയില്ല. ഒമ്പത് പന്ത് നേരിട്ട താരം വെറും മൂന്ന് റണ്‍സ് മാത്രം നേടിയാണ് മടങ്ങിയത്. ബ്രാറിനു തന്നെയായിരുന്നു ഈ വിക്കറ്റും.
നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ പഞ്ചാബിന് സംഭവിച്ച പോലെ 62-2 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നും 96-7 എന്ന ദയനീയമായ നിലയിലേക്കാണ് ആര്‍സിബി വീണത്. പഞ്ചാബിന് അവരുടെ ഒരറ്റം കാക്കാന്‍ രാഹുല്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇവിടെ അത്തരത്തില്‍ ആരും ഉണ്ടായില്ല. രജത് പാട്ടീദാര്‍ 30 പന്തില്‍ 31 റണ്‍സുമായി പ്രതീക്ഷ തന്നെങ്കിലും താരം കൂടി പുറത്തായതോടെ ആര്‍സിബി തോല്‍വി ഉറപ്പിച്ചു.
എട്ടാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍ഷല്‍ പട്ടേല്‍ - കൈല്‍ ജയ്മിസന്‍ സഖ്യം പഞ്ചാബിന്റെ ജയം വൈകിച്ചു. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 48 റണ്‍സ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 13 പന്തില്‍ നിന്നും 31 റണ്‍സ് നേടിയ ഹര്‍ഷല്‍ ആയിരുന്നു കൂടുതല്‍ അപകടകാരി. പക്ഷേ ഹര്‍ഷലിന്റെ വെടിക്കെട്ട് പ്രകടനം ആര്‍സിബിക്ക് വിജയം നേടിക്കൊടുക്കാന്‍ പോന്നതായിരുന്നില്ല. 20ആം ഓവറിന്റെ നാലാം പന്തിലാണ് താരം പുറത്തായത്. കൈല്‍ ജയ്മിസന്‍ 11 പന്തില്‍ 16 റണ്‍സുമായും സിറാജ് നേരിട്ട ഒരു പന്തില്‍ റണ്‍ ഒന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.
പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ മൂന്ന് വിക്കറ്റും രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റും വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.
