TRENDING:

IPL 2021 | എവിടെയോ കണ്ട് മറന്ന ഒരു ജേഴ്സി; പഞ്ചാബ് കിങ്സിന്‍റെ പുതിയ ജേഴ്സി ഏറ്റെടുത്ത് ട്രോളന്മാർ

Last Updated:

ആർ സി ബിയുടെ മുൻ ജേഴ്‌സി കോപ്പിയടിച്ചാണ് പഞ്ചാബ് തങ്ങളുടെ ജഴ്‌സിക്ക് രൂപം നല്‍കിയതെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ പി എല്‍ പതിനാലാം പതിപ്പിൽ കിംഗ്സ് ഇലവന്‍ പഞ്ചാബെന്ന പേരുമാറ്റി പഞ്ചാബ് കിംഗ്സായി എത്തുന്ന പഞ്ചാബ് ടീം ഈ ഐ പി എല്‍ സീസണിലേക്കായി അവതരിപ്പിച്ച പുതിയ ജേഴ്സിക്ക് എതിരെ ട്രോൾ മഴ. ചൊവ്വാഴ്ചയാണ് പഞ്ചാബ് തങ്ങളുടെ പുതിയ ജേഴ്‌സി അവതരിപ്പിച്ചത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പഴയ ജഴ്‌സിയുമായുള്ള സാമ്യമാണ് ട്രോളന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
advertisement

ജേഴ്സിയിലെ പ്രാഥമിക കളര്‍ കഴിഞ്ഞ വർഷങ്ങളിലേത് പോലെ ചുവപ്പ് തന്നെയാണ്. ചുവപ്പ് നിറത്തില്‍ സ്വര്‍ണവരകളുള്ള ജേഴ്സിയാണ് ടീം അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ട്രോളന്മാര്‍ ഈ ഡിസൈനിനെ ഏറ്റെടുത്തിരിക്കുകയാണ്. ആർ സി ബിയുടെ മുൻ ജേഴ്‌സി കോപ്പിയടിച്ചാണ് പഞ്ചാബ് തങ്ങളുടെ ജഴ്‌സിക്ക് രൂപം നല്‍കിയതെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

Also Read- സഞ്ജു വെറുമൊരു ക്യാപ്റ്റനല്ല, ബുദ്ധി കൊണ്ട് ക്രിക്കറ്റ് കളിക്കുന്ന താരം: ക്രിസ് മോറിസ്

അതേസമയം സ്വര്‍ണനിറത്തിലുള്ള ഹെല്‍മെറ്റാണ് പഞ്ചാബിന്റെ മറ്റൊരു മാറ്റം. ഏപ്രില്‍ 12ന് വാംഖഡെ സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള ഈ സീസണിലെ തങ്ങളുടെ ആദ്യത്തെ മത്സരത്തില്‍ പുതിയ കിറ്റ് ഉപയോഗിച്ചാവും പഞ്ചാബ് ഇറങ്ങുക.

advertisement

ഈ സീസണിന് മുന്നോടിയായാണ് പഞ്ചാബ് ഫ്രാഞ്ചൈസി തങ്ങളുടെ ടീമിvd പേരും മാറ്റിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നത് മാറ്റി പഞ്ചാബ് കിംഗ്‌സ് എന്നാക്കുകയായിരുന്നു. മോഹിത് ബര്‍മന്‍, നെസ് വാഡിയ, നടി പ്രീതി സിന്‍റ, കരണ്‍ പോള്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് പഞ്ചാബ് കിംഗ്സ്.

advertisement

ഐപിഎല്ലില്‍ പതിമൂന്ന് സീസണില്‍ കളിച്ചെങ്കിലും ഒരുതവണ പോലും കിരീടം നേടാന്‍ പഞ്ചാബ് കിംഗ്സിനായിട്ടില്ല. 2014 സീസണിലെ ഫൈനലിൽ എത്തിയതാണ് ഇതവരെയുള്ള മികച്ച നേട്ടം.

advertisement

കഴിഞ്ഞ സീസണില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ ടീം അവസാനം ക്രിസ് ഗെയ്‌ലിന്‍റെ വരവോടെ ഫോമിലായിരുന്നു. തുടര്‍ വിജയങ്ങളുമായി പ്ലേ ഓഫിന് തൊട്ടടുത്ത് എത്തുകയും ചെയ്തു. അശ്വിനെ മാറ്റി കെ എല്‍ രാഹുലിനെ ടീം കഴിഞ്ഞ തവണ നായകനായി തിരഞ്ഞെടുത്തിരുന്നു. രാഹുലാണ് കഴിഞ്ഞ സീസണിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 14 മത്സരങ്ങളിൽ നിന്നായി രാഹുൽ 670 റൺസാണ് അടിച്ചെടുത്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary- Punjab Kings's new jersey is a copy of RCB's old jersey. The new jersey sparks meme fest

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | എവിടെയോ കണ്ട് മറന്ന ഒരു ജേഴ്സി; പഞ്ചാബ് കിങ്സിന്‍റെ പുതിയ ജേഴ്സി ഏറ്റെടുത്ത് ട്രോളന്മാർ
Open in App
Home
Video
Impact Shorts
Web Stories