ശക്തമായി തിരിച്ചുവന്ന് കിരീടം വീണ്ടെടുക്കുമെന്നാണ് രോഹിത് പറയുന്നത്. 'ഇത് മുംബൈ ഇന്ത്യന്‍സാണ്. അടുത്ത സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ഞങ്ങള്‍ കിരീടം വീണ്ടെടുക്കും. ആരാധകരോട് ഞങ്ങള്‍ക്ക് പറയാനുള്ളത് അതാണ്. ഈ സീസണിലെ നിരാശ നമുക്ക് മറക്കാം. അടുത്ത തവണ കൂടുതല്‍ മികവുറ്റ പ്രകടനവുമായി തിരിച്ചുവരാം. ഇത് മുംബൈ ഇന്ത്യന്‍സിന്റെ ഉറപ്പാണ് '-രോഹിത് പറഞ്ഞു.
'ടീമിലെ യുവതാരങ്ങള്‍ നടത്തിയ മികച്ച പ്രകടനമാണ് ടൂര്‍ണമെന്റിലെ ഏറ്റവും വലിയ പോസിറ്റീവ്. പരിചയക്കുറവ് മറികടന്നുള്ള അവരുടെ പ്രകടനനിലവാരം ടീമിന് ആകെ പ്രചോദനം നല്‍കി. ഇത്തരം താരങ്ങള്‍ ഉള്ളത് അടുത്ത സീസണിലേക്ക് തയ്യാറാവാന്‍ കൂടുതല്‍ കരുത്ത് പകരും. ടീമില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത് മുംബൈ ടീമിന്റെ സംഘബലം ഉയര്‍ത്തുന്നു. ടീമില്‍ ആദ്യമായി എത്തുന്ന കളിക്കാരെ ടീം അന്തരീക്ഷവുമായി സുഖകരമാക്കുക എന്നത് ഞങ്ങള്‍ എല്ലാ കാലവും പരിശീലിച്ചു പോരുന്ന കാര്യമാണ്' -രോഹിത് കൂട്ടിച്ചേര്‍ത്തു.
advertisement
2022 ഐപിഎല്‍ സീസണില്‍ കിരീടപ്രതീക്ഷയുമായി എത്തിയ മുംബൈയ്ക്ക് 14 മത്സരങ്ങളില്‍ 4 ജയം മാത്രമാണ് നേടാനായത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനക്കാരായാണ് മുംബൈക്ക് ഫിനിഷ് ചെയ്യനായത്. ഐപിഎല്‍ ലേലത്തില്‍ മുംബൈ എടുത്ത പല തീരുമാനങ്ങളും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.