92 റണ്‍സ് നേടി പുറത്താകാതെ നിന്ന വാര്‍ണര്‍ ആയിരുന്നു ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 58 പന്തില്‍ 12 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്സ്. റോവ്മാന്‍ പവല്‍ 35 പന്തില്‍ മൂന്ന് ഫോറും ആറ് സിക്സും സഹിതം 67 റണ്‍സ് നേടി.
അവസാന ഓവറില്‍ സ്ട്രൈക്ക് കൈമാറണോ എന്ന് താന്‍ വാര്‍ണറിനോട് ചോദിച്ചതായാണ് റോവ്മാന്‍ പവല്‍ വെളിപ്പെടുത്തുന്നത്. സെഞ്ച്വറിയിലേക്ക് എത്താന്‍ സിംഗിള്‍ എടുത്ത് സ്ട്രൈക്ക് കൈമാറണോ എന്ന് ഞാന്‍ വാര്‍ണറിനോട് ചോദിച്ചു. ശ്രദ്ധിക്കൂ, അങ്ങനെയല്ല ക്രിക്കറ്റ് കളിക്കേണ്ടത്. നിനക്ക് കഴിയുന്നത്ര ദൂരേക്ക് അടിച്ച് പറത്തുകയാണ് വേണ്ടത് എന്നാണ് വാര്‍ണര്‍ മറുപടി നല്‍കിയത്. ഞാന്‍ അത് പോലെ ചെയ്തു'- റോവ്മാന്‍ പവല്‍ പറയുന്നു.
advertisement
അഞ്ചാം സ്ഥാനത്ത് തന്നെ ബാറ്റിങ്ങിന് ഇറക്കാന്‍ എങ്ങനെയാണ് റിഷഭ് പന്തിനെ കൊണ്ട് സമ്മതിപ്പിച്ചത് എന്നും റോവ്മാന്‍ പവല്‍ വെളിപ്പെടുത്തി. ഞാന്‍ റിഷഭ് പന്തിനോട് സംസാരിച്ചു. എവിടെയാണ് എനിക്ക് ബാറ്റ് ചെയ്യാന്‍ താത്പര്യം എന്ന് പന്ത് ചോദിച്ചു. എന്നില്‍ വിശ്വസിക്കു, 5ാമത് ബാറ്റ് ചെയ്യാന്‍ വിടൂ എന്നാണ് ഞാന്‍ പന്തിനോട് പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തോടെ സ്പിന്നിന് എതിരെ കളിക്കാനുള്ള എന്റെ പ്രാപ്തി വര്‍ധിച്ചതായും താന്‍ പന്തിനെ ബോധ്യപ്പെടുത്തിയതായി റോവ്മാന്‍ പവല്‍ പറയുന്നു.
മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 21 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തകര്‍ത്തുവിട്ടത്. 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
