ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ടീമിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയില്‍ വിക്കാറ്റൊന്നും നഷ്ടപ്പെടുത്താതെ 51 റണ്‍സാണ് ഡൂപ്ലസിയും ഗെയ്ക്വാടും ചേര്‍ന്ന് നേടിയത്. സ്‌കോര്‍ 74ല്‍ നില്‍ക്കുമ്പോള്‍ പത്താം ഓവറിലെ ആദ്യ പന്തിലൂടെ ചഹല്‍ ഈ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 33 റണ്‍സെടുത്ത ഗെയ്ക്വാടാണ് പുറത്തായത്. പിന്നീട് ക്രീസിലെത്തിയ റെയ്‌ന ഡൂപ്ലസിയോടൊപ്പം ഭേദപ്പെട്ട രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ പതിനാലം ഓവര്‍ എറിയാനെത്തിയ ടൂര്‍ണമെന്റിലെ ഏറ്റവും അധികം വിക്കറ്റ് നേടിയിട്ടുള്ള ഹര്‍ഷല്‍ പട്ടേല്‍ ഇരുവരെയും കൂടാരം കയറ്റി. ഇതോടെ ടീം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 എന്ന നിലയില്‍ വീണു.
advertisement
പതിനെട്ടാം ഓവറില്‍ പിന്നെയുമെത്തിയ ഹര്‍ഷല്‍ പട്ടേല്‍ അമ്പാട്ടി റായുടുവിനെയും മടക്കി. പകരമെത്തിയ നായകന്‍ ധോണിക്ക് അധികം ബോളുകള്‍ നേരിടാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ അവസാന ഓവറില്‍ ജഡേജ ഇതിനെല്ലാം ഹര്‍ഷലിനോട് പകരം വീട്ടുകയായിരുന്നു.
നായകന്‍ കോഹ്ലിയുടേയും ഓപ്പണര്‍ ദേവദത്ത് പടിക്കലിന്റേയും സ്ഥിരതയില്ലായ്മയും മോശം ഫോമും മാത്രമായിരുന്നു ബാംഗ്ലൂരിന്റെ തലവേദന. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തോടെ ഇരുവരും പ്രശ്‌നങ്ങള്‍ പരിഹരിച്ചു. സെഞ്ചുറി നേടി പടിക്കല്‍ സീസണില്‍ തന്റെ വരവറിയിച്ചു. അര്‍ദ്ധ സെഞ്ചുറിയുമായി കോഹ്ലിയും. പത്ത് വിക്കറ്റിന് രാജസ്ഥാനെ കീഴടക്കിയ ആത്മവിശ്വാസവും ബാംഗ്ലൂരിനുണ്ട്. തോല്‍വിയറിയാതെയാണ് ബാഗ്ലൂരിന്റെ തേരോട്ടമെങ്കല്‍ ചെന്നൈ പരാജയപ്പെട്ടത് ഒരു കളിയില്‍ മാത്രമാണ്. പോയിന്റ് പട്ടികയില്‍ കോഹ്ലിയും കൂട്ടരുമാണ് ഒന്നാമത്.
എ ബി ഡിവില്ലിയേഴ്‌സും ഗ്ലെന്‍ മാക്‌സ്വെല്ലും ചേരുന്ന മധ്യനിരയെപ്പറ്റി ആശങ്കപ്പെടാനില്ല. ഇരുവരും മിന്നും ഫോമിലാണ്. ഓസിസ് താരം സ്ഥിരതയോടെ കളിക്കുന്നു എന്നത് ഡിവില്ലിയേഴ്‌സിന്റെ ജോലി ഭാരം കുറയ്ക്കുന്നുണ്ട്.
മറുവശത്ത് ടൂര്‍ണമെന്റില്‍ അപാര ഫോമില്‍ കളിക്കുന്ന മോയിന്‍ അലിക്ക് പകരം വെറ്ററന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ഇന്ന് ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. ലുങ്കി എങ്കിടിക്ക് പകരമായി ഡ്വെയ്ന്‍ ബ്രാവോ വന്നതാണ് മറ്റൊരു മാറ്റം. ഇരുവര്‍ക്കും ബോളിങ്ങില്‍ ടീമിനു വേണ്ടി എന്തെല്ലാം സംഭാവന ചെയ്യാന്‍ കഴിയുമെന്ന് കണ്ടറിയണം
