TRENDING:

Shane Warne |'8 മണിക്കുള്ള മത്സരത്തിന് രാജസ്ഥാന്‍ ടീം എത്തുന്നത് 7.25ന്'; വോണിന്റെ തന്ത്രം വെളിപ്പെടുത്തി ഇര്‍ഫാന്‍ പഠാന്‍

Last Updated:

8 മണിക്ക് മത്സരം തുടങ്ങും എന്നിരിക്കെ 7.25ന് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ഗ്രൗണ്ടില്‍ എത്തിയിരുന്നത് എന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഷെയ്ന്‍ വോണിന്റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാന്‍ ഇന്ന് ഫൈനല്‍ കളിക്കുന്നത്. ടീമിന്റെ ആദ്യത്തെ നായകനായ ഷെയ്ന്‍ വോണിന് കിരീടം സമ്മാനിക്കുകയാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ലക്ഷ്യം. ഇപ്പോഴിതാ ഷെയ്ന്‍ വോണ്‍ ഉപയോഗിച്ചിരുന്ന ഒരു തന്ത്രം വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍.
advertisement

8 മണിക്ക് മത്സരം തുടങ്ങും എന്നിരിക്കെ 7.25ന് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ഗ്രൗണ്ടില്‍ എത്തിയിരുന്നത് എന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്. 7.25ന് ഗ്രൗണ്ടില്‍ എത്തുന്ന ഒരേയൊരു ടീം രാജസ്ഥാന്‍ ആയിരുന്നു. 8 മണിക്കാണ് കളി തുടങ്ങേണ്ടത്. കാലത്തിനും മുന്‍പേ ചിന്തിച്ച ഒരു വ്യക്തിയായിരുന്നു വോണ്‍. 14 മത്സരങ്ങള്‍ ഒരു ടീം കളിക്കേണ്ടതുണ്ട് എന്ന് വോണിന് ബോധ്യമുണ്ടായിരുന്നു. വേനല്‍ക്കാലമായതിനാല്‍ കളിക്കാര്‍ പെട്ടെന്ന് ക്ഷീണിക്കും എന്ന് വോണ്‍ മനസിലാക്കി. അതുണ്ടാവാതിരിക്കാനാണ് ടീം അധികമായി പരിശീലനം നടത്തുന്നത് വോണ്‍ ഒഴിവാക്കിയത്'- ഇര്‍ഫാന്‍ പഠാന്‍ പറയുന്നു.

advertisement

'എന്റെ ടീമായിരുന്ന പഞ്ചാബ് 6 മണിക്ക് ഗ്രൗണ്ടില്‍ എത്തും. ഞങ്ങള്‍ എക്സ്ട്രാ പരിശീലനം നടത്തും. ഞങ്ങള്‍ സെമിയില്‍ എത്തിയിരുന്നു. അതിനാല്‍ അത്രയും പരിശീലനം നടത്തുന്നത് മോശമല്ല എന്ന് പറയാം. എന്നാല്‍ ഷെയ്ന്‍ വോണിന്റെ സമീപനം മറ്റൊന്നാണ്. അദ്ദേഹം രാജസ്ഥാനെ കിരീടത്തിലേക്ക് എത്തിച്ചു. അത് എന്നെന്നും ഓര്‍മിക്കപ്പെടും'- ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/IPL/
Shane Warne |'8 മണിക്കുള്ള മത്സരത്തിന് രാജസ്ഥാന്‍ ടീം എത്തുന്നത് 7.25ന്'; വോണിന്റെ തന്ത്രം വെളിപ്പെടുത്തി ഇര്‍ഫാന്‍ പഠാന്‍
Open in App
Home
Video
Impact Shorts
Web Stories