ഇന്ത്യയുടെ നീല കുപ്പായത്തിൽ സഞ്ജുവിനെ ഉടൻ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വോൺ പറഞ്ഞു. നിലവിൽ ഇന്ത്യയ്ക്കുവേണ്ടി എല്ലാ ഫോർമാറ്റിലും സഞ്ജു കളിക്കുന്നില്ല എന്നത് തന്നെ അതിശയിപ്പിക്കുന്നു. എന്തൊരു കളിക്കാരനാണ് സഞ്ജു. എല്ലാംകൊണ്ടും ജേതാവാണ്. എല്ലാ ഷോട്ടുകളും കളിക്കാൻ പ്രാപ്തിയുള്ളവൻ. ക്വാളിറ്റിയും ക്ലാസും ഇടകലർന്ന കളിക്കാരനാണ് സഞ്ജുവെന്നും വോൺ പറഞ്ഞു.
ഈ ഐപിഎൽ സീസണിൽ സഞ്ജു സ്ഥിരത നിലനിർത്തിയാൽ രാജസ്ഥാൻ റോയൽസിന് കിരീടം നേടാനാകുമെന്ന് ഷെയ്ൻ വോൺ പറഞ്ഞു. സഞ്ജു ക്രീസിൽ നിൽക്കുമ്പോൾ എന്തും സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ പ്രകടനമാണ് സഞ്ജു നടത്തിയത്. 19 പന്തിലാണ് സഞ്ജു അർദ്ധസെഞ്ച്വറി തികച്ചത്. 32 പന്തിൽ 74 റൺസാണ് സഞ്ജു നേടിയത്. 2013ൽ ഐപിഎല്ലിൽ അരങ്ങേറിയ സഞ്ജു 2015ൽ ഇന്ത്യയ്ക്കുവേണ്ടി ടി20 കളിച്ചു. എന്നാൽ അതിനുശേഷം ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിദ്ധ്യമാകാൻ സഞ്ജുവിന് സാധിച്ചില്ല. പിന്നീട് നാലു മത്സരങ്ങളിൽ കൂടിയാണ് സഞ്ജുവിന് നീലകുപ്പായം അണിയാൻ കഴിഞ്ഞത്.
