രാജസ്ഥാൻ റോയൽസിലെ മലയാളി താരം സഞ്ജു സാംസൺ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ രാഹുൽ ത്രിപാഠി, വരുൺ ചക്രവർത്തി, ശുഭ്മാൻ ഗിൽ, ബാംഗ്ലൂരിലെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് എന്നിവരാണ് ഗാംഗുലിയുടെ ശ്രദ്ധയാകർഷിച്ച യുവതാരങ്ങൾ.
ഇന്ത്യൻ ടീമിൽ ഇടംനേടാൻ ആയില്ലെങ്കിലും സൂര്യകുമാർ യാദവിനെ കുറിച്ച് ഗാംഗുലിയുടെ വാക്കുകൾ ഇങ്ങനെ, "അദ്ദേഹം മികച്ച കളിക്കാരനാണ്".
advertisement
ഓസ്ട്രേലിയൻ പര്യടനത്തിനായി പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട താരങ്ങളാണ് സഞ്ജുവും ചക്രവർത്തിയും. കൊൽക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ചതാണ് വരുൺ ചക്രവർത്തിക്ക് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. ബാംഗ്ലൂരിലെ മികച്ച താരങ്ങളിൽ ഒരാളായി ഇതിനകം മുതിർന്ന താരങ്ങൾ വിലയിരുത്തിയ ആളാണ് ദേവ്ദത്ത് പടിക്കൽ. ആർസിബിയിലെ ഏറ്റവും കൂടുതൽ സ്കോർ നേടിയ താരവും പടിക്കൽ തന്നെ. 14 മത്സരങ്ങളിൽ നിന്നായി 472 റൺസാണ് പടിക്കൽ നേടിയത്.
മികച്ച പ്രകടനം നടത്തിയിട്ടും സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. യാദവിനെ എന്തുകൊണ്ട് ടീമിൽ ഉൾപ്പെടുത്തിയില്ലെന്ന ചോദ്യങ്ങൾ ഉയരുന്നതിനിടയിലാണ് മികച്ച താരമായി ഗാംഗുലി തിരഞ്ഞെടുത്തിരിക്കുന്നത്.
യാദവ് ഇന്ത്യൻ ടീമിൽ എത്തുന്ന ദിവസം വിദൂരമല്ലെന്ന് ഗാംഗുലി പറയുന്നു.