TRENDING:

Sanju V Samson | സിക്സടി വീരൻ സഞ്ജു; ഷെയ്ൻ വാട്ട്സന്‍റെ റെക്കോർഡ് തകർത്ത് മലയാളി താരം

Last Updated:

സഞ്ജു വി സാംസണ് വാട്സനെ മറികടന്ന് സിക്സർ രാജാവാകാൻ 94 മത്സരങ്ങളാണ് വേണ്ടിവന്നത്...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ഐപിഎല്ലിൽ (IPL) ഓസ്ട്രേലിയൻ മുൻ ഓൾറൌണ്ടർ ഷെയ്ൻ വാട്സനെ (Shane Watson) മറികടന്ന് മലയാളികളുടെ പ്രിയതാരം സഞ്ജു വി സാംസൺ (Sanju V Samson). സിക്സറുകൾ അടിക്കുന്ന കാര്യത്തിലാണ് സഞ്ജു ഓസീസ് താരത്തെ മറികടന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് സഞ്ജു വി സാംസൺ സ്വന്തം പേരിൽ എഴുതി ചേർത്തത്. 109 സിക്സറുകൾ നേടിയിട്ടുള്ള ഷെയ്ൻ വാട്സന്‍റെ പേരിലായിരുന്നു ഈ റെക്കോർഡ്. എന്നാൽ കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ച് സിക്സറുകൾ നേടിയ സഞ്ജു, സിക്സർ നേട്ടം 110 ആക്കിയാണ് വാട്ട്സനെ പിന്നിലാക്കിയത്.
Sanju Samson
Sanju Samson
advertisement

ഐപിഎല്ലിൽ 74 മത്സരങ്ങളിൽ നിന്നാണ് ഷെയ്ൻ വാട്ട്സൻ 109 സിക്സറുകൾ നേടിയത്. എന്നാൽ സഞ്ജു വി സാംസണ് വാട്സനെ മറികടന്ന് സിക്സർ രാജാവാകാൻ 94 മത്സരങ്ങൾ വേണ്ടിവന്നു. രാജസ്ഥാൻ റോയൽസിന് വേണ്ടി നൂറിന് മുകളിൽ സിക്സറുകൾ പറത്തിയിട്ടുള്ള താരങ്ങൾ സഞ്ജുവും വാട്ട്സനും മാത്രമാണെന്ന സവിശേഷതയുമുണ്ട്.

വരിഞ്ഞുമുറുക്കി രാജസ്ഥാന്‍ ബൗളര്‍മാര്‍; ഹൈദരാബാദിനെതിരെ 61 റണ്‍സ് ജയം

ഐപിഎല്ലില്‍ (IPL 2022) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). ഹൈദരാബാദിനെ 61 റണ്‍സിനാണ് രാജസ്ഥാന്‍ തകര്‍ത്തത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

advertisement

സ്‌കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 210-6, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 149-7.

രാജസ്ഥാന്‍ ബൗളര്‍മാരായ യുസ്വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് ഹൈദരാബാദ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. ചഹല്‍ മൂന്നും, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ടും വീതം വിക്കറ്റും മത്സരത്തില്‍ വീഴ്ത്തി.

57 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. വാഷിങ്ടണ്‍ സുന്ദര്‍ 40 റണ്‍സും, റൊമാരിയോ ഷെഫെര്‍ഡ് 24 റണ്‍സും നേടി.

advertisement

Also Read- 'അവൻ ഞങ്ങളുടെ ബേബി എബിഡി'; ഇന്ത്യൻ യുവതാരത്തെ വാനോളം പുകഴ്ത്തി കെ എൽ രാഹുൽ

പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായ ഹൈദരാബാദിന് പിന്നീടൊരു ഘട്ടത്തിലും മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. ഹൈദരാബാദിന്റെ ബാറ്റിംഗ് പ്രതീക്ഷയായ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ നല്‍കിയ ക്യാച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ ഗ്ലൗസില്‍ തട്ടിത്തെറിച്ചെങ്കിലും സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ദേവ്ദത്ത് പടിക്കല്‍ പറന്ന് കയ്യിലൊതുക്കി. രണ്ട് റണ്‍സായിരുന്നു വില്യംസണിന്റെ സംഭാവന. രാഹുല്‍ ത്രിപാഠിയെ(0) പൂജ്യനാക്കി മടക്കിയ പ്രസിദ്ധ് ഇരട്ട പ്രഹരമേല്‍പ്പിച്ചതിന് പിന്നാലെ നിക്കോളാസ് പുരാനെ(0) ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി ഹൈദരാബാദിന്റെ സമ്മര്‍ദം ഇരട്ടിയാക്കി.

advertisement

പിന്നാലെ അഭിഷേക് ശര്‍മ(9), അബ്ദുള്‍ സമദ്(4), റൊമാരിയോ ഷെഫെര്‍ഡ്(18 പന്തില്‍ 24) എന്നിവരെ മടക്കി ചഹല്‍ രാജസ്ഥാന്‍ കുപ്പായത്തിലെ അരങ്ങേറ്റം ഗംഭീരമാക്കി. ഏയ്ഡന്‍ മാര്‍ക്രം അര്‍ധസെഞ്ചുറിയുമായി പൊരുതി നിന്നെങ്കിലും പിന്തുണക്കാന്‍ ആളില്ലാതായി. 37-5ലേക്കും 78-6ലേക്കും കൂപ്പുകുത്തിയ ഹൈദരാബാദിനെ മാര്‍ക്രത്തിന്റെയും സുന്ദറിന്റെയും പോരാട്ടമാണ് 100 കടത്തിയത്.

നേരത്തെ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും (27 പന്തില്‍ 55) ദേവ്ദത്ത് പടിക്കലിന്റെയും (29 പന്തില്‍ 41) ബാറ്റിംഗ് മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഷിംറോണ്‍ ഹെട്മെയറും മത്സരത്തില്‍ തിളങ്ങി. 13 പന്തില്‍ മൂന്ന് സിക്സറും രണ്ടു ഫോറും സഹിതം 32 റണ്‍സാണ് താരം നേടിയത്. 27 പന്തില്‍ അഞ്ച് സിക്സറും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.

advertisement

സണ്‍റൈസേഴ്‌സിനുവേണ്ടി ഉമ്രാന്‍ മാലിക്കും നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വറും റൊമാരിയോ ഷെഫെര്‍ഡും ഓരോ വിക്കറ്റ് സ്വന്തമാക്കി.

Summary- Former Australian all-rounder Shane Watson has been overtaken by Sanju V Samson in the IPL. Sanju surpassed the Australian in hitting sixes. Sanju V Samson holds the record for most sixes for a Rajasthan Royals player in the IPL.

മലയാളം വാർത്തകൾ/ വാർത്ത/IPL/
Sanju V Samson | സിക്സടി വീരൻ സഞ്ജു; ഷെയ്ൻ വാട്ട്സന്‍റെ റെക്കോർഡ് തകർത്ത് മലയാളി താരം
Open in App
Home
Video
Impact Shorts
Web Stories