മികച്ച സ്ട്രൈക്ക് റേറ്റുള്ള സമദിനെ കുറച്ചുകൂടി നേരത്തേ ഇറക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം മാറുമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എട്ടു ബോളില്‍ നിന്നും രണ്ടു സിക്സറുകളടക്കമാണ് താരം പുറത്താവാതെ 19 റണ്‍സ് നേടിയത്. നേരിട്ട ആദ്യ ബോളിലും മൂന്നാമത്തെ ബോളിലുമായിരുന്നു സമദിന്റെ തകര്‍പ്പന്‍ സിക്സറുകള്‍.
വിജയ് ശങ്കര്‍ പുറത്തായത്തിന് ശേഷം പത്തൊമ്പതാം ഓവറിലാണ് ജമ്മു കാശ്മീര്‍ താരം അബ്ദുള്‍ സമദ് ഇറങ്ങിയത്. ഓസിസ് സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെയാണ് താരം നേരിട്ടത്. ആദ്യ പന്തില്‍ സിക്‌സര്‍ പറത്തിയായിരുന്നു സമദ് തുടങ്ങിയത്. അടുത്ത പന്തില്‍ ഡബിള്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ശേഷം അടുത്ത പന്തില്‍ പിന്നെയും സിക്‌സര്‍ കടത്തുകയായിരുന്നു.
advertisement
എന്നാല്‍ സമദിന് പകരം വിജയ് ശങ്കറെ ഇറക്കിയതിന്റെ കാരണം കോച്ച് ട്രെവര്‍ ബെയിലിസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. 'സമദിനേക്കാള്‍ നേരത്തേ വിജയ് ശങ്കറിനെ ഞങ്ങള്‍ ഇറക്കാന്‍ കൃത്യമായ കാരണമുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നടന്ന പരിശീലന മല്‍സരങ്ങളില്‍ വിജയ് ആയിരുന്നു ഞങ്ങളുടെ ഏറ്റവും മികച്ച താരം. വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത അദ്ദേഹം ഒരു കളിയില്‍ പുറത്താവാടെ 95 റണ്‍സെടുക്കുകയും ചെയ്തു. പരിശീലന മല്‍സരത്തില്‍ വിജയ് ഒരുപാട് ബൗണ്ടറികളും സിക്സറുകളും നേടിയിരുന്നു. കെ കെ ആറിനെതതിരായ മല്‍സരത്തിലേതു പോലെയുള്ള സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തുകയെന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്.'- ട്രെവര്‍ ബെയിലിസ് വിശദമാക്കി.
കെ കെ ആറിനെതിരായ ടീം സെലക്ഷനെക്കുറിച്ചും അദ്ദേഹം വിശദീകരണം നല്‍കി. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയവരെയാണ് ഇന്നലത്തെ ടീമില്‍ പരിഗണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഡേവിഡ് വാര്‍ണറോടൊപ്പം സാഹ ആയിരുന്നു ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്തത്. കഴിഞ്ഞ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് 214 റണ്‍സാണ് സാഹ സ്‌കോര്‍ ചെയ്തിരുന്നത്. കെയ്ന്‍ വില്ല്യംസണിന്റെ അഭാവത്തില്‍ ജോണി ബെയര്‍സ്റ്റോയായിരുന്നു നാലാം നമ്പറില്‍ കളിച്ചത്. സാഹ- വാര്‍ണര്‍ ജോഡി തന്നെ ഇനിയുള്ള മത്സരങ്ങളിലും എസ് ആര്‍ എച്ച് ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന സൂചനയാണ് ബെയിലിസ് നല്‍കുന്നത്.
