ഇംഗ്ലണ്ടിന്റെ ദേശീയ ടീമില്‍ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഓള്‍റൗണ്ടര്‍ മോയിന്‍ അലി ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി ബാറ്റിങ്ങിനിറങ്ങിയത് മൂന്നാം നമ്പറില്‍. ടീമിന്റെ ഇത്തരമൊരു നീക്കം ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്തെന്നാല്‍ അവരുടെ ആരാധനാപാത്രമായ 'ചിന്നത്തല' ഭദ്രമായി കൊണ്ട് നടന്ന പൊസിഷന്‍ ആയിരുന്നു അത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗംഭീര പ്രകടനമാണ് അലി കാഴ്ച വെക്കുന്നത്. മൂന്ന് തവണ കിരീടം നേടിയിട്ടുള്ള ചെന്നൈക്കായി മൂന്ന് മത്സരങ്ങളില്‍ നിന്ന് യഥാക്രമം 36, 46 ,26 റണ്‍സുകളാണ് താരം നേടിയത്.
advertisement
താരത്തിന്റെ പ്രകടനത്തിന് ആശംസകളുമായി കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്ങും രംഗത്തെത്തി. 'മൊയീന്‍ അലിയുടെ ഗംഭീര ഓള്‍ റൗണ്ടര്‍ പ്രകടനം കളിയില്‍ വഴിത്തിരിവായി. ഇതു തന്നെയാണ് കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമില്‍ ഇല്ലാതിരുന്നത്. ഞങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന പ്രകടനമാണ് അലി ഇന്നലെ പുറത്തെടുത്തത്. മൂന്നാം നമ്പറില്‍ ഒരു പരീക്ഷണമായാണ് അലിയെ ഇറക്കിയത്. എന്നാല്‍ എല്ലാവരെയും പ്രീതിപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്'- ഫ്‌ളെമിങ് പറഞ്ഞു.
ഇന്നലത്തെ മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് ഡിഫന്‍ഡ് ചെയ്യുമ്പോഴായിരുന്നു അലിയെ ഒരിക്കല്‍ കൂടി ഫലപ്രദമായി ധോണി ഉപയോ?ഗിച്ചത്. മധ്യ ഓവറുകളില്‍ പന്തെറിയാനെത്തിയ അലി അപ്രതീക്ഷിതമായി രാജസ്ഥാന് സിലബസിനു പുറത്തെ ചോദ്യമായി മാറുകയായിരുന്നു. മൂന്ന് ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു മൊയിന്‍ രാജസ്ഥാന്റെ വിലപ്പെട്ട മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ആ മൂന്ന് വിക്കറ്റുകളാവട്ടെ കൂറ്റനടിക്കാരായ മില്ലര്‍, റിയാന്‍ പരാ?ഗ്, പിന്നെ കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി ക്രിസ് മോറിസും.
ബാറ്റിങ്ങിനിറങ്ങുമ്പോള്‍ അനായാസമായ സ്‌ട്രോക് പ്ലേയിലൂടെ റണ്‍സുകള്‍ നേടുന്നു. പന്ത് കൈയ്യിലെടുത്താലോ വിക്കറ്റുകളും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബാം?ഗ്ലൂരിലെ താരത്തിളക്കം കൊണ്ട് സംപുഷ്ടമായ ടീമില്‍ പലപ്പോഴും സൈഡ് ബെഞ്ചിലിരിക്കാനായിരുന്നു അലിയുടെ യോ?ഗം. ഇത്തവണ പക്ഷേ, ലേലത്തില്‍ ചെന്നൈ സ്വന്തമാക്കിയതോടെ അലിയുടെ തലവരയും മാറുകയായിരുന്നു.
