തങ്ങളുടെ പുതിയ ബ്രാൻഡിൻ്റെ അവതരണത്തിനും പ്രദർശനത്തിനും ഐ പി എല്ലിനെ വളരെ ശക്തമായൊരു വേദിയായി കരുതുന്നു എന്നും ടാറ്റാ മോട്ടോഴ്സ് അറിയിച്ചു.
ഏപ്രില്‍ ഒമ്പതിന് തുടങ്ങുന്ന ടൂർണമെൻ്റിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ആറു വേദികളിലായാണ് ടൂര്‍ണമെന്റ്. ചെന്നൈയാണ് ആദ്യ മത്സരത്തിന് വേദിയാകുക. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ 10 മത്സരങ്ങള്‍ വീതം നടക്കും. അഹമ്മദാബാദും ഡല്‍ഹിയും എട്ടു മത്സരങ്ങള്‍ക്ക് വീതം വേദിയാകും. മെയ് 30നാണ് 14 ാം സീസണിന്റെ ഫൈനല്‍. ഇത്തവണത്തെ പ്ലേ ഓഫിനും ഫൈനലിനും വേദിയാകുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ്.
advertisement
കോവിഡ് മഹാമാരി കാരണം നമ്മൾ എല്ലാവരും കടന്ന് പോയത് വിഷമകരമായ ഘട്ടങ്ങളിലൂടെയാണ്. ഇന്ത്യയിലേക്ക് മടങ്ങി എത്തുന്ന ഐ പി എല്ലിനെ വളരെയേറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും പ്രൗഢഗംഭീരമായ ഈ ലീഗിനെ ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നു എന്നുള്ളത് ഈ രാജ്യത്തെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം നൽകുന്ന കാര്യമാണ്. ഒരുപാട് ആവേശ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ എത്തുന്ന ഈ സീസണിൽ ബി സി സി ഐയുടെ കൂടെ ചേർന്ന് ഇത്തരം ആവേശ മുഹൂർത്തങ്ങളിലേക്ക് സംഭാവന നൽകാൻ കഴിയുന്നതിൽ സന്തുഷ്‍ടരാണെന്നും ടാറ്റാ മോട്ടോഴ്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റിന്റെ തലവന്‍ വിവേക് ശ്രീവത്സ അറിയിച്ചു. രാജ്യമെമ്പാടും തങ്ങളുടെ ടീമുകള്‍ക്ക് പിന്തുണയുമായി എത്തുന്ന കാണികളുടെ ശ്രദ്ധ ആകർഷിക്കാൻ നൂതനമായ പദ്ധതികളാണ് തങ്ങള്‍ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവോ ഐപിഎല്ലിന്റെ പുതിയ സീസണില്‍ ന്യൂ ടാറ്റാ സഫാരിയുമായുള്ള പങ്കാളിത്തത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും2018 മുതല്‍ ടൂര്‍ണ്ണമെന്റിന്റെ ഔദ്യോഗിക പങ്കാളികളായ ടാറ്റാ മോട്ടോഴ്സുമായി ദൃഢമായ ബന്ധമാണുള്ളതെന്നും ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു. തുടർന്നങ്ങോട്ടും ഇതേ പോലെ തുടരാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക പങ്കാളികള്‍ എന്ന നിലയില്‍ ഐപിഎല്ലിന്റെ ആറ് വേദികളിലും ടാറ്റാ മോട്ടോഴ്സ് ന്യൂ സഫാരിയുടെ പ്രദര്‍ശനം സംഘടിപ്പിക്കും. ഓരോ മത്സരത്തിലും ഏറ്റവുമധികം സ്ട്രൈക്ക് റേറ്റ് നേടുന്ന കളിക്കാരന് മുൻവർഷങ്ങളിലെതുപോലെ സൂപ്പര്‍ സ്ട്രൈക്കര്‍ ട്രോഫിയും ഒരു ലക്ഷം രൂപ സമ്മാനത്തുകയായും ഈ വർഷവും ലഭിക്കും.
Summary- Tata Safari to be Official partner of IPL, extending their partnership with BCCI for the fourth year.
