'ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയ്ക്കിടയില്‍ വിക്കറ്റ് കീപ്പിങ്ങില്‍ വലിയ പുരോഗതി കൈവരിക്കാന്‍ പന്തിനായി. ഇംഗ്ലണ്ടിനെതിരെ ടേണിങ് പിച്ചുകളില്‍ പന്ത് നന്നായി കീപ്പ് ചെയ്തു. അതിന്റെ കൂടി ബാറ്റിങ്ങും. രണ്ടും ഒരു പോലെ ചെയ്യുന്ന താരത്തെ എപ്പോഴും ആരാധകര്‍ താരതമ്യപ്പെടുത്തികൊണ്ടിരിക്കും. കീപ്പിങ്ങ് ഇനിയും മെച്ചപ്പെടുകയും സ്ഥിരതയോടെ ബാറ്റ് ചെയ്യാനുമായാല്‍ അടുത്ത 10-12 വര്‍ഷത്തേക്ക് ഇന്ത്യക്ക് മറ്റൊരു കീപ്പറെ നോക്കേണ്ടതില്ല. നായകനാവുമ്പോള്‍ പന്ത് വലിയ പക്വത കാണിക്കുന്നുണ്ട്. കോഹ്ലി, വില്യംസണ്‍ എന്നിവരുടെ ശൈലിക്ക് സമാനമാണ് പന്തിന്റെ ബാറ്റിങ്. അവരില്‍ ഒരാള്‍ ഒരുവശത്തുണ്ടെങ്കില്‍ മിക്കവാറും തവണയും ആ ടീം തന്നെ ജയിക്കും. അതുതന്നെയാണ് പന്തും ചിന്തിക്കുന്നത്.
advertisement
എത്ര നേരം ബാറ്റ് ചെയ്യാന്‍ സാധിക്കുമോ അത്രയും നേരം ബാറ്റ് ചെയ്യണം. ഊര്‍ജസ്വലമാണ് പന്ത്. സ്റ്റംപിന് പിന്നില്‍ നിന്ന് നിങ്ങളത് കേള്‍ക്കുന്നുണ്ടാവും. കഴിഞ്ഞ സീസണ്‍ ഐ പി എല്ലില്‍ പന്ത് നിരാശപ്പെടുത്തിയിരുന്നു അതിനു കാരണം ഇന്ത്യയില്‍ ലോക്ഡൗണിനു ശേഷമുള്ള അവന്റെ അമിതഭാരമായിരുന്നു. അമിതഭരമായാണ് പന്ത് യു എ ഇയിലേക്ക് വന്നത്. എന്നാല്‍ ഇപ്പോള്‍ അവന്‍ ഫിറ്റാണ്. മികച്ച പ്രകടനങ്ങള്‍ താരത്തിന്റെ ബാറ്റില്‍ നിന്നുണ്ടാവും. നിരവധി മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി പിന്നീട് അദ്ദേഹം വിജയിച്ചിട്ടുണ്ട് ഇപ്പോള്‍ ഡല്‍ഹിക്ക് വേണ്ടിയും.' എന്ന് പൊണ്ടിങ് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് പറഞ്ഞു.
അതേസമയം ക്യാപ്റ്റന്‍സിയില്‍ മുന്‍പരിചയമില്ലാതിരുന്നിട്ടും പന്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറ്റെടുക്കാന്‍ ശ്രമിച്ച ഡി സി മാനേജ്‌മെന്റിന്റെത് വളരെ ധീരമായ തീരുമാനമായിരുന്നു.
ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെയാണ് ഈ സീസണില്‍ പന്ത് ഡല്‍ഹിയുടെ ക്യാപ്റ്റനാവുവന്നത്. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ ശ്രേയസ് അയ്യര്‍ക്ക് കളിക്കാനാവില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌ക്വാഡില്‍ നിരവധി സീനിയര്‍ താരങ്ങള്‍ ഉണ്ടായിട്ടു കൂടി ആ സ്ഥാനത്തേക്ക് പന്തിനെ നിയമിക്കുമെന്ന് പലരും കരുതിയിരുന്നില്ല. കഴിഞ്ഞ ഐ പി എല്ലില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് പന്ത് തന്റെ ഫിറ്റ്‌നെസ്സില്‍ ശ്രദ്ധിക്കുകയും നിരവധി തവണ ഇന്ത്യന്‍ ടീമിനെ നിര്‍ണായക ഘട്ടങ്ങളില്‍ നിന്നും വിജയത്തിലെത്തിക്കാനുള്ള പങ്കു വഹിക്കുകയും ചെയ്തിരുന്നു. ഇത്തവണ ഐപിഎല്ലിലെ ആദ്യ കളിയില്‍ തന്നെ പന്ത് ഡല്‍ഹിയെ വിജയത്തിലെത്തിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെതിരെയായിരുന്നു ജയം. ധോണിയുടെ ടീമിനെതിരെ വിജയം നേടിയത് തകര്‍പ്പന്‍ ചേസിങ്ങിലൂടെയായിരുന്നു.
