TRENDING:

IPL 2021 | സൂപ്പർ സൺഡേ: ഐപിഎല്ലിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ, ബാംഗ്ലൂർ, കൊൽക്കത്ത, പഞ്ചാബ്,ഡൽഹി ടീമുകൾ കളത്തിൽ

Last Updated:

ചെന്നൈയിൽ ഉച്ചക്ക് 3.30ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഞായറാഴ്ച ദിവസമായ ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങൾ. ചെന്നൈയിൽ ഉച്ചക്ക് 3.30ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. ആദ്യ രണ്ടു മത്സരത്തിലും ജയം നേടിയാണ് കോഹ്‌ലിയുടെയും സംഘത്തിൻ്റെയും വരവ്. അതേസമയം, അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടുള്ള തോൽവിയിൽ നിന്ന് ഒരു തിരിച്ചുവരവിനാണ് ഓയിന്‍ മോര്‍ഗനും സംഘവും ശ്രമിക്കുന്നത്.
advertisement

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരങ്ങളിൽ ബാംഗ്ലൂരിനാണ് മുൻതൂക്കം. 26 മത്സരങ്ങളില്‍ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ‍ 14 തവണയും ബാംഗ്ലൂരും 12 തവണ കൊൽക്കത്തയും വിജയിച്ചു.

നിലവിലെ ഫോം എടുത്ത് നോക്കുമ്പോൾ കര്യങ്ങൾ ബാംഗ്ലൂരിന് അനുകൂലമാണ്. വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്സ്‌വെൽ എന്നീ പ്രമുഖ താരങ്ങൾ തകർപ്പൻ ഫോമിലാണ്. ഒപ്പം ബൗളര്‍മാരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

അതേസമയം കൊൽക്കത്ത നിരയിൽ നിതീഷ് റാണയൊഴികെ മറ്റാർക്കും ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് അവർക്ക് തലവേദനയാണ്. വെടിക്കെട്ട് വീരൻ ആന്ദ്രേ റസൽ ഫോമിലേക്ക് തിരിച്ചെത്തിയാൽ കൊൽക്കത്തയ്ക്ക് കാര്യങ്ങൾ എളുപ്പമാവും. ഏത് ബൗളിംഗ് നിരയേയും തച്ച് തകർക്കാൻ കഴിവുള്ള താരമാണ് റസൽ. ബാംഗ്ലൂരിനെതിരെ മികച്ച റെക്കോർഡ് ഉള്ളത് മികച്ച പ്രകടനം പുറത്തെടുക്കാൻ റസലിന് ആത്മവിശ്വാസം നൽകും.

advertisement

ബാംഗ്ലൂരിനെതിരെ കൂടുതൽ വിക്കറ്റ് നേടിയ വിൻഡീസ് താരം സുനിൽ നരെയ്ൻ ഇന്ന് ചിലപ്പോൾ കളിക്കാൻ ഇറങ്ങിയേക്കും. കഴിഞ്ഞ മത്സരത്തിൽ നരെയ്ൻ കളിച്ചിരുന്നില്ല. താരത്തിന് പകരം ഇറങ്ങിയ ബംഗ്ലാദേശി ഓൾ റൗണ്ടർ ഷക്കീബ് അൽ ഹസന് കഴിഞ്ഞ കളിയിൽ തിളങ്ങാൻ സാധിച്ചില്ല. നരെയ്നെ ബാംഗ്ലൂരിനെതിരെ പ്രയോഗിക്കാൻ ഈ കാര്യങ്ങൾ പ്രേരിപ്പിക്കുന്നുണ്ടാകും.

രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്‌സിനെ നേരിടും. മുംബൈയിൽ വൈകിട്ട് 7.30നാണ് മത്സരം. ചെന്നൈക്കെതിരായ മത്സരത്തിൽ തകർന്നടിഞ്ഞ പഞ്ചാബ് ആ തോൽവി ഉണ്ടാക്കിയ മുറിവുകൾ മായ്ക്കാനായാണ് ഇറങ്ങുന്നത്. മറുവശത്ത്, ജയം ഉറപ്പിച്ച മത്സരത്തിൽ രാജസ്ഥാന് മുന്നിൽ തോൽവി സമ്മതിച്ചാണ് പന്തിൻ്റെ ഡൽഹി ഇറങ്ങുന്നത്. ഇരു ടീമുകൾക്കും ടൂർണമെൻ്റിലെ മുന്നോട്ടുള്ള കുതിപ്പിന് ജയം അനിവാര്യമാണ്.

advertisement

റണ്ണൊഴുകിയിരുന്ന മുംബൈയിലെ വാംഖഡെ പിച്ച് ഇപ്പോള്‍ അടിമുടി മാറിക്കഴിഞ്ഞു. റണ്‍ചേസ് ഇവിടെ അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ടോസ് ലഭിക്കുന്ന ടീം ഇവിടെ ബാറ്റ് ചെയ്യാനായായിരിക്കും ശ്രമിക്കുക. ആദ്യ മത്സരമൊഴിച്ചാൽ പിന്നീട് നടന്ന മത്സരങ്ങളിൽ എല്ലാം ചെറിയ സ്കോറുകളാണ് പിറന്നത്. മുംബൈയിലെ പിച്ചിൽ ചെറിയ ലക്ഷ്യം പ്രതിരോധിക്കുന്നതിൽ വിജയിക്കാനും ടീമുകൾക്ക് കഴിഞ്ഞു.

കോവിഡിനെ തുടർന്ന് സീസണിലെ ആദ്യ രണ്ടു മൽസരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആൻറിച്ച് നോർക്യ രോഗമുക്തനായത് ഡൽഹിക്ക് ആശ്വാസമാകും. പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ഡൽഹിയുടെ പ്ലെയിങ് ഇലവനില്‍ അദ്ദേഹം മടങ്ങിയെത്തുമെന്നാണ് വിവരം. കാഗിസോ റബാദക്കൊപ്പം നോർക്യ കൂടി ചേരുന്നതോടെ അവരുടെ ബൗളിങ് ആക്രമണത്തിന്റെ പ്രഹരശേഷി ഇരട്ടിയാവും. കഴിഞ്ഞ സീസണിൽ ഡൽഹി ബൗളിങിനു ചുക്കാന്‍ പിടിച്ചത് ഇരുവരുമായിരുന്നു. നോർക്യ തിരിച്ചെത്തിയാല്‍ ടോം കറനായിരിക്കും പുറത്തിരിക്കുക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Super Sunday in IPL has Virat Kohli's RCB facing Morgan's Kolkata Knight Riders and Rishabh Pant's Delhi Capitals facing K L Rahul's Punjab Kings

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | സൂപ്പർ സൺഡേ: ഐപിഎല്ലിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ, ബാംഗ്ലൂർ, കൊൽക്കത്ത, പഞ്ചാബ്,ഡൽഹി ടീമുകൾ കളത്തിൽ
Open in App
Home
Video
Impact Shorts
Web Stories