44 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 138.63 സ്ട്രൈക്കറേറ്റിലായിരുന്നു മനീഷിന്റെ പ്രകടനം. എന്നാല്‍ റണ്‍റേറ്റിന് അനുസരിച്ച് കളിവേഗം കൂട്ടാന്‍ മനീഷിന് സാധിച്ചില്ല. ഇപ്പോഴിതാ ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണം മനീഷിന്റെ ഇന്നിങ്സാണെന്നുള്ള വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന ഓപ്പണറായ വീരേന്ദര്‍ സെവാഗ്.
'ടി20യില്‍ ദീര്‍ഘനേരം ക്രീസില്‍ നില്‍ക്കുന്ന താരങ്ങള്‍ നിലയുറപ്പിച്ച ശേഷം അതിവേഗം റണ്‍സ് നേടിയില്ലെങ്കില്‍ അവരുടെ ടീമുകളുടെ കാര്യങ്ങള്‍ കഷ്ട്ടത്തിലാവും. കടന്നാക്രമിക്കാന്‍ കഴിവുള്ള താരങ്ങള്‍ക്കും ഫിനിഷര്‍മാര്‍ക്കും കുറഞ്ഞ പന്തുകള്‍ മാത്രം ലഭിക്കുമ്പോള്‍ അവര്‍ക്ക് കളിയില്‍ കാര്യങ്ങള്‍ നടത്താന്‍ വളരെ പ്രയാസമാവും. കഴിഞ്ഞ സീസണിലും ഇത് സംഭവിച്ചിരുന്നു. അത്തരം ടീമുകള്‍ എല്ലായ്പ്പോഴും പ്രയാസപ്പെട്ടിട്ടുണ്ട്'-സെവാഗ് ട്വിറ്ററില്‍ കുറിച്ചു.
advertisement
കൊല്‍ക്കത്ത ഉയര്‍ത്തിയ ലക്ഷ്യം പിന്തുര്‍ന്ന ഹൈദരാബാദ് മികച്ച നിലയില്‍ ആയിരുന്നു. ആ ഘട്ടത്തില്‍ മനീഷിന് നിര്‍ണ്ണായക റോളുണ്ടായിരുന്നു. ക്രീസില്‍ കുറെ നേരമായി നിലയുറപ്പിച്ചതിനാല്‍ത്തന്നെ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിക്കുമായിരുന്നു. വലിയ ഷോട്ടുകള്‍ കളിക്കാനുള്ള ശ്രമം നേരത്തെ തന്നെ മനീഷ് പാണ്ഡെ നടത്തിയിരുന്നെങ്കില്‍ ഹൈദരാബാദ് ഈ മത്സരം തോല്‍ക്കില്ലായിരുന്നുവെന്നും സേവാഗ് പറഞ്ഞു. ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ ക്രിക്ബസ്സിന് അനുവദിച്ച അഭിമുഖത്തില്‍ ആണ് സേവാഗ് തന്റെ അഭിപ്രായം പറഞ്ഞത്.
അവസാന ഓവറുകളില്‍ പ്രസിദ്ധ് കൃഷ്ണ, ആന്ദ്രേ റസല്‍ എന്നിവരെല്ലാം നന്നായി പന്തെറിഞ്ഞതോടെ ഹൈദരാബാദിന് കാര്യങ്ങള്‍ കടുപ്പമായി. അതിവേഗം റണ്‍സുയര്‍ത്താന്‍ മനീഷിന് സാധിച്ചുമില്ല. മുഹമ്മദ് നബി വമ്പന്‍ അടികള്‍ പുറത്തെടുക്കാന്‍ കഴിവുള്ള താരമാണ്. എന്നാല്‍ നിര്‍ണ്ണായകസമയത്ത് 11 പന്ത് നേരിട്ട് വെറും 14 റണ്‍സ് മാത്രമാണ് നബിക്ക് നേടാനായത്. ഇതും ഹൈദരാബാദിന്റെ തോല്‍വിക്ക് പ്രധാന കാരണമായി. അബ്ദുള്‍ സമദ് അവസാന ശ്രമമെന്ന നിലയില്‍ പൊരുതി നോക്കിയെങ്കിലും അപ്പോഴേക്കും കളി പൂര്‍ണമായി ഹൈദരാബാദിന്റെ കയ്യില്‍ നിന്നും വഴുതി പോയിരുന്നു.
നിധീഷ് റാണ (56 പന്തില്‍ 80),രാഹുല്‍ ത്രിപാഠി (29 പന്തില്‍ 53) എന്നിവരുടെ പ്രകടനമാണ് കൊല്‍ക്കത്തയുടെ ഇനിംഗ്‌സില്‍ കരുത്തായത്. ദിനേഷ് കാര്‍ത്തിക് (9 പന്തില്‍ 22*) അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങും കോല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി.
