TRENDING:

അസിസ്റ്റന്‍റ് ഹൈവേ എഞ്ചിനിയർക്ക് രണ്ടാമതൊരു വിവാഹം കഴിക്കണം; പറ്റില്ലെന്ന് പൊതുമരാമത്ത് വകുപ്പ്

Last Updated:

മുസ്ലീം വ്യക്തിനിയമപ്രകാരമാണ് രണ്ടാമതൊരു വിവാഹത്തിന് അസിസ്റ്റന്‍റ് ഹൈവേ എഞ്ചിനിയർ അനുമതി തേടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: രണ്ടാമതൊരു വിവാഹം കഴിക്കാനായി അസിസ്റ്റന്‍റ് ഹൈവേ എഞ്ചിനിയർ നൽകിയ അപേക്ഷ കേരള പൊതുമരാമത്ത് വകുപ്പ് തള്ളി. മുസ്ലീം വ്യക്തിനിയമപ്രകാരമാണ് രണ്ടാമതൊരു വിവാഹത്തിന് അസിസ്റ്റന്‍റ് ഹൈവേ എഞ്ചിനിയർ അനുമതി തേടിയത്. ഗവൺമെന്‍റ് സെർവന്‍റ്സ് കണ്ടക്ട് റൂൾസ്, 1960 പ്രകാരമാണ് എറണാകുളം സ്വദേശിയായ അസിസ്റ്റന്‍റ് ഹൈവേ എഞ്ചിനിയറുടെ അപേക്ഷ പൊതുമരാമത്ത് വിജിലൻസ് വിഭാഗം തള്ളിയത്.
advertisement

ഗവൺമെന്‍റ് സെർവന്‍റ്സ് കണ്ടക്ട് റൂൾസ് സെക്ഷൻ 93(1) പ്രകാരം ഭാര്യയുമൊത്ത് ജീവിക്കുന്ന സർക്കാർ ജീവനക്കാരൻ അധികൃതരുടെ അനുമതിയില്ലാതെ മറ്റൊരു വിവാഹം കഴിക്കാൻ പാടില്ലെന്ന് പറയുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നു. സർക്കാർ ജീവനക്കാർ പെരുമാറ്റച്ചട്ടം പാലിക്കാൻ ബാധ്യസ്ഥരാണ്. ഔദ്യോഗിക ജീവിതത്തിൽ മാത്രമല്ല, സർക്കാർ ജീവനക്കാർ വ്യക്തിജീവിതത്തിലും അച്ചടക്കവും നല്ല സ്വഭാവവും പിന്തുടരണം. ഇത് മനസിൽകണ്ടുകൊണ്ടാണ് സർക്കാർ ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച വ്യവസ്ഥ നിയമനിർമാണ സഭ കൊണ്ടുവന്നത്. ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നത് ഇത്തരം വ്യവസ്ഥകളുടെ ലംഘനമാണെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ വിശദീകരിക്കുന്നു.

advertisement

ഇൻസ്റ്റാഗ്രാമിൽ സാനിയ അയ്യപ്പൻറെ പുതിയ പോസ്റ്റ്; കമന്റിൽ സദാചാര പോലീസും

ഇതേക്കുറിച്ച് സാഹചര്യം മനസിലാക്കാതെ ഒരു അഭിപ്രായം പറയാനാകില്ലെന്ന് ചരിത്രകാരനും കേരള സർവ്വകലാശാല അസിസ്റ്റന്‍റ് പ്രൊഫസറുമായ അഷ്റഫ് കടയ്ക്കൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇതുസംബന്ധിച്ച് കൃത്യമായ നിലപാട് എടുക്കാൻ സർക്കാർ തയ്യാറാകണം. പണ്ടുകാലങ്ങളിൽ സർക്കാർ ജീവനക്കാർ രണ്ടാമത് വിവാഹം കഴിഞ്ഞ സംഭവങ്ങൾ തനിക്ക് അറിയാം. സർക്കാരിന്‍റെ അനുമതിയില്ലെങ്കിലും മുസ്ലീം വ്യക്തിനിയമപ്രകാരം രണ്ടാമത് വിവാഹം കഴിക്കാമെന്നായിരിക്കും അവരൊക്കെ ധരിച്ചിരുന്നതെന്നും അഷ്റഫ് കടയ്ക്കൽ പറയുന്നു.

advertisement

മുസ്ലീം സമുദായത്തിൽ രണ്ടാമത് വിവാഹം കഴിച്ചവരുടെ കൃത്യമായ കണക്ക് ഇപ്പോൾ ലഭ്യമല്ലെന്ന് അഷ്റഫ് കടയ്ക്കൽ പറയുന്നു. ഇതുസംബന്ധിച്ച് ചില വിദ്യാർത്ഥികൾ സർവ്വേ നടത്താൻ തയ്യാറായെങ്കിലും കൃത്യമായ പ്രതികരണം ലഭിക്കാത്തതിനാൽ അവർക്ക് നിരാശപ്പെടേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ മുസ്ലീം സമുദായത്തിൽ രണ്ടാമതൊരു വിവാഹം കഴിക്കുന്നത് വളരെ കുറവാണ്. സമുദായ സംഘടനകളും ഇത് പ്രോൽസാഹിപ്പിക്കുന്നില്ലെന്ന് അഷ്റഫ് കടയ്ക്കൽ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Life/
അസിസ്റ്റന്‍റ് ഹൈവേ എഞ്ചിനിയർക്ക് രണ്ടാമതൊരു വിവാഹം കഴിക്കണം; പറ്റില്ലെന്ന് പൊതുമരാമത്ത് വകുപ്പ്