ഇൻസ്റ്റാഗ്രാമിൽ സാനിയ അയ്യപ്പൻറെ പുതിയ പോസ്റ്റ്; കമന്റിൽ സദാചാര പോലീസും
Last Updated:
Moral policing on Saniya Iyyappan's latest Insta pic | 'നിക്കറു വിട്ടൊരു കളിയില്ല അല്ലെ' എന്ന ചോദ്യത്തിന് സാനിയ അയ്യപ്പൻ മറുപടി കൊടുത്തിട്ട് അധിക ദിവസം ആയിട്ടില്ല
'നിക്കറു വിട്ടൊരു കളിയില്ല അല്ലെ' എന്ന ചോദ്യത്തിന് സാനിയ അയ്യപ്പൻ മറുപടി കൊടുത്തിട്ട് അധിക ദിവസം ആയിട്ടില്ല. ഇൻസ്റ്റാഗ്രാമിൽ ഒരു ഫോളോവർ ചോദിച്ച ചോദ്യത്തിന് 'ഇല്ലെടാ കുട്ടാ' എന്ന കുറിക്കു കൊള്ളുന്ന മറുപടിയാണ് സാനിയ നൽകിയത്. എന്നാൽ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രത്തിന് സമാനാനുഭവം തന്നെയാണ്. പക്ഷെ സാനിയ പ്രതികരിച്ചില്ലെന്നു മാത്രം. ഫോർട്ട് കൊച്ചി എന്നാണ് പോസ്റ്റിൽ കൊടുത്തിരിക്കുന്ന സ്ഥലം. അതിന് കീഴിൽ സദാചാര കമന്റുകളുടെ പെരുമഴയാണ്. ധരിച്ചിരിക്കുന്ന വസ്ത്രത്തെ ചൊല്ലിയാണ് പ്രധാന പരാമർശങ്ങൾ എല്ലാം തന്നെയും. അശ്‌ളീല കമന്റുകളും ഇക്കൂട്ടത്തിൽ ഉണ്ട്. പക്ഷെ ആരാധകർ രണ്ടു ചേരിയായി കമാറ്റുകളും മറുപടിയുമായി നിറയുന്നുണ്ട്.
View this post on Instagram
She talks about you like you put the stars in the sky.🔮 📷 : @richard_antony_ Retouch: @ajmaltorres
advertisement
ക്വീൻ എന്ന ആദ്യ സിനിമയിൽ നായികാ കഥാപാത്രം ചിന്നുവിനെ അവതരിപ്പിച്ചായിരുന്നു സാനിയ അഭിനയ ജീവിതം ആരംഭിച്ചത്. റിയാലിറ്റി ഷോയിലെ നർത്തകി കൂടിയായിരുന്ന സാനിയ മെയ്‌വഴക്കം നിറഞ്ഞ പ്രകടനങ്ങളുമായി ജയസൂര്യ ചിത്രം പ്രേതം 2ൽ വേഷമിട്ടു. അടുത്തിടെ തിയേറ്ററുകളിൽ എത്തിയ, ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രമായ ജാൻവിയായി എത്തിയിരുന്നു. ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ഇത്. ഇപ്പോൾ അടുത്ത ചിത്രത്തിനായുള്ള കൌണ്ട് ഡൗണുമായി ഇൻസ്റ്റാഗ്രാമിൽ നിറയുകയാണ് സാനിയ. ഇനി മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലാണ് സാനിയ വേഷമിടുക.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 10, 2019 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇൻസ്റ്റാഗ്രാമിൽ സാനിയ അയ്യപ്പൻറെ പുതിയ പോസ്റ്റ്; കമന്റിൽ സദാചാര പോലീസും