വെള്ളിയാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രി പനി കൂടുതലായതിനെ തുടർന്ന് തിരികെ ആശുപത്രിയിൽ കൊണ്ടുവരികയും പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡെങ്കി പനിയായിരുന്നുവെന്നാണ് സംശയം. എന്നാൽ കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ വ്യക്തമാവുകയുള്ളൂ. സംഭവത്തിൽ പീരുമേട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
May 18, 2024 5:02 PM IST