അച്ഛനുമായി വഴക്കിട്ട ഫാത്തിമ കിടപ്പുമുറിയിലെ കട്ടിലില്‍ കയറിനിന്നു ജനലില്‍ കയര്‍ കെട്ടിയശേഷം കഴുത്തില്‍ കുടുക്കിടുകയായിരുന്നു. ഇതിടെ കട്ടിലിലെ കിടക്ക തെന്നിമാറുകയും ബാലന്‍സ് തെറ്റിയ കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുകുകയുമായിരുന്നു.
തമിഴ് സിനിമാ താരം യാഷികാ ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
തമിഴ് സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ മഹാബലിപുരം ഈസ്റ്റ് കോസ്റ്റ് റോഡിലായിലരുന്നു അപകടം. യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്.
advertisement
Also Read- ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; വിനോദ സഞ്ചാരത്തിനെത്തിയ ഒന്‍പത് പേര്‍ മരിച്ചു
കാർ മഹാബലിപുരത്തെത്തിയപ്പോൾ നിയന്ത്രണം വിടുകയും റോഡിലെ മീഡിയനിൽ ഇടിക്കുകയുമായിരുന്നു. നാല് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അമേരിക്കയിൽ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി വള്ളിചെട്ടി ഭവാനിയാണ് മരിച്ചത്. യാഷിക തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകട വാർത്ത അറിഞ്ഞതിന് പിന്നാലെ നടിയുടെ പിതാവ് ഡൽഹിയിൽ നിന്നും ചെന്നൈയിലെത്തി.
Also Read- Covid 19| ടിപിആർ 12ന് മുകളിൽ ; സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്, 66 മരണം
ഭവാനി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. മഹാബലിപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
കാവലായി വേണ്ടാം എന്ന സിനിമയിലൂടെയാണ് യാഷിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കാർത്തിക്ക് നരേനിന്റെ ത്രില്ലർ സിനിമ ധ്രുവങ്ങൾ പതിനാറിലൂടെയാണ് യാഷിക ശ്രദ്ധിക്കപ്പെട്ടത്. ഇരുട്ടു അറയിൽ മുരട്ടു കുത്ത്, സോംബി എന്നീ സിനിമകളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കമൽ ഹാസൻ അവതാരകനായി എത്തിയ ജനപ്രിയ റിയാലിറ്റി ഷോയായ ബിബ് ബോസ് രണ്ടാം സീസണിൽ യാഷികയും പങ്കെടുത്തിരുന്നു. അഞ്ചാം സ്ഥാനമാണ് യാഷിക സ്വന്തമാക്കിയത്. സിനിമിയിൽ എസ് ജെ സൂര്യയുടെ നായികയായി വേഷമിട്ട കടമയൈ സെയ് എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയാക്കിയത്.
