ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; വിനോദ സഞ്ചാരത്തിനെത്തിയ ഒന്‍പത് പേര്‍ മരിച്ചു

Last Updated:

മണ്ണിടിച്ചിലില്‍ കൂറ്റന്‍ പാറകള്‍ താഴേക്കു പതിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കിന്നൗര്‍: ഹിമാചല്‍ പ്രദേശിലെ കിന്നൗറിലെ മണ്ണിടിച്ചിലില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഒന്‍പത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. സംഗ്ല താഴ്‌വരയിലാണ് അപകടമുണ്ടായത്.
ടൂറിസ്റ്റ് കേന്ദ്രമായ ചിത്കുലിലേക്ക് പോകുകയയിരുന്നു സംഘം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംഗ്ല താഴ്‌വരയിലെ ബട്‌സേരി പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മണ്ണിടിച്ചിലില്‍ കൂറ്റന്‍ പാറകള്‍ താഴേക്കു പതിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
advertisement
മഴക്കാലമായതിനാല്‍ പ്രദേശത്തേക്ക് പോകരുതെന്ന് അധികൃതകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് രക്ഷപ്രവര്‍ത്തനം നടത്തുന്നുണ്ട്.
advertisement
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ജയറാം താക്കൂര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുബംങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ നല്‍കുമെന്നും പരിക്ക് പറ്റിയവര്‍ക്ക് പ്രധാനമന്ത്രി 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; വിനോദ സഞ്ചാരത്തിനെത്തിയ ഒന്‍പത് പേര്‍ മരിച്ചു
Next Article
advertisement
'ആഘോഷങ്ങൾ അതിരുവിടരുത്': ലീഗ് വേദികളിലെ ആൺ-പെൺ ഡാൻസിനെതിരെ ഷാഫി ചാലിയം
'ആഘോഷങ്ങൾ അതിരുവിടരുത്': ലീഗ് വേദികളിലെ ആൺ-പെൺ ഡാൻസിനെതിരെ ഷാഫി ചാലിയം
  • ലീഗ് വേദികളിൽ ആൺ-പെൺകുട്ടികൾ ചേർന്ന് ഡാൻസ് ചെയ്യുന്നത് സാമൂഹിക അപചയത്തിന് കാരണമെന്ന് ഷാഫി ചാലിയം.

  • വിജയാഘോഷം അതിരുവിടരുതെന്നും പാർട്ടി മൂല്യങ്ങളും പാരമ്പര്യങ്ങളും മാനിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ.

  • വിജയം ആഘോഷിക്കാമെങ്കിലും അത് അതിരുവിടാതിരിക്കാൻ ശ്രദ്ധിക്കണം

View All
advertisement