TRENDING:

കൈക്കൂലി നൽകാത്തതിനാൽ 12 വയസ്സുകാരന് ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

Last Updated:

തുടർ ചികിത്സ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടതായാണ് രക്ഷിതാക്കളുടെ ആരോപണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ എത്തിയ 12 വയസ്സുകാരന് കൈക്കൂലി നൽകാത്തതിനാൽ ചികിത്സ നിഷേധിച്ചതായി പരാതി. സൈക്കിളിൽ നിന്ന് വീണ് സാരമായി പരിക്കേറ്റ കുട്ടിയുമായി ജില്ലാ ആശുപത്രിയിൽ മണിക്കൂറുകൾ കാത്തു നിന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് മാതാപിതാക്കളുടെ ആരോപണം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

വണ്ണപ്പുറം സ്വദേശി 12 വയസ്സുകാരൻ നിജിൻ രാജേഷ് സൈക്കിളിൽ നിന്ന് വീണ് തോളിന് സാരമായി പരിക്കേറ്റ് തൊടുപുഴയിലുള്ള ജില്ല ആശുപത്രിയിൽ ആണ് ചികിത്സയക്കായി എത്തിയത്. എന്നാൽ 49 ഡോക്ടർമാരുള്ള ആശുപത്രിയിൽ ഉണ്ടായിരുന്നത് ക്യാഷ്വാലിറ്റി ഡോക്ടർമാർ മാത്രം.

Also read: ബ്രഹ്മപുരം തീപിടിത്തം; എറണാകുളം ജില്ലയിൽ വിവിധ ഇടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ കുട്ടിയുടെ തോളിൻ്റെ എക്സറേ എടുക്കാൻ ആവശ്യപ്പെട്ടു. എക്സ്-റേ ഫലവുമായി എത്തിയപ്പോൾ ഉച്ച കഴിഞ്ഞു. ആ സമയം ഡ്യൂട്ടിയിൽ മറ്റൊരു ഡോക്ടറാണ് ഉണ്ടായിരുന്നത്. എക്സ്-റേ പരിശോധിച്ച ഡോക്ടർ തോളെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ തുടർ ചികിത്സ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടതായാണ് രക്ഷിതാക്കളുടെ ആരോപണം. പണമില്ലെന്ന് അറിയിച്ചതോടെ ഡോക്ടർ മോശമായി പെരുമാറിയതായും, കാഷ്വാലിറ്റിയിൽ നിന്ന് ഇറക്കിവിട്ടതായും ഇവർ ആരോപിക്കുന്നു.

advertisement

ചികിത്സ ലഭിക്കുമെന്ന് കരുതി കുട്ടിയുമായി മണിക്കൂറുകളോളം ആശുപത്രി വരാന്തയിൽ കാത്തുനിന്നു. കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് ആശുപത്രിയിലെ മറ്റു ജീവനക്കാർ ഡോക്ടറോട് കയ്യിൽ ഒരു ബാൻഡേജ് എങ്കിലും ഇടാൻ അഭ്യർത്ഥിച്ചു. അതിനു പോലും ഡോക്ടർ കൂട്ടാക്കിയില്ലെന്നും മാതാപിതാക്കൾ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കാൻ കഴിയാതെ കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങി. ജില്ലാ ആശുപത്രിയിലെ ചികിത്സാനിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നാണ് ഡോക്ടർ പ്രതികരിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈക്കൂലി നൽകാത്തതിനാൽ 12 വയസ്സുകാരന് ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി
Open in App
Home
Video
Impact Shorts
Web Stories