Also Read- കാട്ടുപന്നിയുടെ ക്ഷുദ്രജീവി പദവി; വനം മന്ത്രി ശശീന്ദ്രൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപണം
മൂന്നു വർഷം പഴക്കമുള്ള ജാതി തൈകൾ നെറ്റ് കൊണ്ട് വേലി കെട്ടി സംരക്ഷിച്ചെങ്കിലും അതെല്ലാം കടിച്ചു കീറി പന്നികൾ ജാതി മരം മുഴുവൻ നശിപ്പിച്ചു. കാട്ടുപന്നിയെ നശിപ്പിക്കാതെ കൃഷി സാധിക്കില്ല എന്ന നില വന്നതോടെയാണ് കോടതിയെ സമീപിച്ചതെന്നു സിസ്റ്റർ ജോഫി പറഞ്ഞു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നൽകണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി ഉത്തരവ് നൽകിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നു 12 കർഷകർക്കും വയനാട് ജില്ലയിൽ നിന്ന് ഒരാൾക്കുമാണ് അനുമതി.
advertisement
Also Read- സമൂഹമാധ്യമങ്ങളിൽ മതസ്പർധ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്
ഇതിനിടെ, കാട്ടുപന്നിക്ക് ക്ഷുദ്രജീവി പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിയമസഭയില്‍ എംഎല്‍എമാരായ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, സനീഷ് കുമാര്‍ ജോസഫ്, അന്‍വര്‍ സാദത്ത് എന്നിവരുടെ നക്ഷത്രചിഹ്നം ഇട്ട ചോദ്യം നമ്പര്‍ 357b ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി, നിയമസഭയെ കബളിപ്പിച്ചതെന്ന് കർഷകരുടെ കൂട്ടായ്മയായ കേരളാ ഇന്‍ഡിപെന്റന്റ് ഫാര്‍മേഴ്‌സ് അസോസിയേഷൻ (കിഫ) ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷക സംഘടനയിലൂടെ കോടതിയെ സമീപിച്ചതില്‍ 13 പേര്‍ക്ക് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി കോടതി നല്‍കിയത്.