TRENDING:

ഇടുക്കി അഞ്ചുരുളിയിലേക്കുള്ള ടണലിൽ ഒഴുക്കിൽപെട്ട് 13 കാരൻ മരിച്ചു; മറ്റൊരു കുട്ടിക്കായി തിരച്ചിൽ

Last Updated:

കുട്ടികൾ ഓണാവധിക്ക് കുടുംബ വീട്ടിലെത്തിയതായിരുന്നു. കാണാതായ കുട്ടിക്കായി ഇരട്ടയാർ ടണലിലും അഞ്ചുരുളിയിലും തിരച്ചിൽ തുടരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിലേക്കുള്ള ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളിലൊരാൾ മരിച്ചു. ഒരാൾക്കു വേണ്ടി തിരച്ചിൽ തുടരുന്നു. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്. കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പൻ - രജിത ദമ്പതികളുടെ മകൻ അതുല്‍ ഹര്‍ഷ് (13) ആണ് മരിച്ചത്. ഉപ്പുതറ വളകോട് സ്വദേശി മൈലാടുംപാറ രതീഷ് -സൗമ്യ ദമ്പതികളുടെ മകൻ അസൗരേഷിനെ (12) ആണ് കാണാതായത്
advertisement

കുട്ടികൾ ഓണാവധിക്ക് കുടുംബ വീട്ടിലെത്തിയതായിരുന്നു. കാണാതായ കുട്ടിക്കായി ഇരട്ടയാർ ടണലിലും അഞ്ചുരുളിയിലും തിരച്ചിൽ തുടരുന്നു. ഇന്നു രാവിലെ 10 മണിയോടെയാണ് അപകടം. വീടിനു സമീപത്തെ ആറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിലകപ്പെടുകയായിരുന്നു. ടണൽ സൈറ്റിനു 200 മീറ്റർ അടുത്താണ് വീട്.

Also Read- മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ കാർ ലോറിയിലിടിച്ച് പിതാവിനും മകൾക്കും ദാരുണാന്ത്യം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതുലിനെ ടണലിന്റെ ഗ്രില്ലില്‍ നിന്നാണ് കിട്ടിയത്. ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകില്കി കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അസൗരേഷിനായി അഞ്ചുരുളിയിൽ തിരച്ചിൽ തുടരുന്നു. നാട്ടുകാരും കട്ടപ്പനയിൽ നിന്നും എത്തിയ ഫയർഫോഴ്സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കി അഞ്ചുരുളിയിലേക്കുള്ള ടണലിൽ ഒഴുക്കിൽപെട്ട് 13 കാരൻ മരിച്ചു; മറ്റൊരു കുട്ടിക്കായി തിരച്ചിൽ
Open in App
Home
Video
Impact Shorts
Web Stories