ഡ്രിഫ്റ്റിങ് നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വാഹനത്തിന് അടിയില്‍പ്പെട്ട സിനാന് തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഷജീറിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം 6 മണിയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചിലാണ് അപകടം.
യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഡ്രിഫ്റ്റിംഗ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഡ്രിഫ്റ്റിംഗ് കാണാനെത്തിയ കുട്ടികൾ ഇതിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടികളെ വാഹനത്തിൽ കയറ്റി ഡ്രിഫ്റ്റിങ് നടത്തുകയായിരുന്നു. സിനാന്റെ കൂടെ രണ്ടു കുട്ടികൾ കൂടെ വാഹനത്തിൽ കയറിയിരുന്നു.
advertisement
ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് പുറകിലിരിക്കുകയായിരുന്ന സിനാൻ തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ വാഹനം കുട്ടിയുടെ മുകളിലേക്ക് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഷജീറിനെ പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് മൂന്നുകുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Summary: In a tragic incident at Chamakkala Rajeev Road Beach in Thrissur, a 14-year-old boy lost his life after a Gypsy vehicle overturned during a drifting stunt. The deceased has been identified as Muhammad Sinan, who was at the beach when the accident occurred. Shajir, a native of Koorikkuzhi in Kaipamangalam, was performing the high-speed maneuvers. The vehicle reportedly lost control while drifting and flipped over. Sinan was trapped under the vehicle and sustained a fatal head injury. He was the son of Faisal, a resident of Chamakkala. The driver, Shajir, has been taken into police custody. The incident took place yesterday around 6:00 PM.
