TRENDING:

തിരയിൽപ്പെട്ട അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14 കാരൻ മുങ്ങി മരിച്ചു

Last Updated:

മാതാവ് ഷാഹിന തിരയിൽപ്പെടുന്നതു കണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദിനെ കാണാതായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെല്ലാനം: കടലിൽ തിരയിൽപ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14കാരൻ മുങ്ങി മരിച്ചു. പള്ളുരുത്തി എസ്ഡിപിവൈ റോഡിൽ ചിത്തുപറമ്പിൽ ഹർഷാദിന്റെ മകൻ ഷാഹിദാണ്(14) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെ കണ്ണമാലി പുത്തൻതോട് ബീച്ചിൽ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഷാഹിദ്. ഇതിനിടെ ഷാഹിദിന്റെ അമ്മ ഷാഹിന തിരയിൽപ്പെട്ടു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദിനെ കാണാതായത്. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് ഷാഹിനയെ രക്ഷപ്പെടുത്തിയെങ്കിലും മകനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരും അഗ്നി രക്ഷാസേനയും മുങ്ങൽ വിദഗ്ധരും ചേർന്ന് കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ഷാഹിദിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കബറടക്കം നടത്തി.
News18
News18
advertisement

Summary: A 14-year-old boy drowned while trying to save his mother who was swept away in the sea. Shahid (14), son of Harshad. Shahid had gone for a bath with his family at Puthanthode beach in Kannamali around 6 pm last Sunday. 

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരയിൽപ്പെട്ട അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14 കാരൻ മുങ്ങി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories