TRENDING:

'വിസ്മയം' കണ്ണൂരിലും; NCP സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 15 നേതാക്കൾ കോൺഗ്രസില്‍ ചേർന്നു

Last Updated:

എൽഡിഎഫിലെ പ്രമുഖ കക്ഷികളിൽ നിന്ന് ഇനിയും കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു

advertisement
കണ്ണൂരിൽ 15 എൻസിപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. എൻസിപി മുൻ സംസ്ഥാന സെക്രട്ടറി കെ സുരേശൻ ഉൾപ്പെടെ 15 എൻ സി പി നേതാക്കളാണ് കോൺഗ്രസിൽ ചേർന്നത്. കെ സുധാകരൻ എം പിയുടെ നേതൃത്വത്തിലാണ് എൻ സി പി നേതാക്കളെ സ്വീകരിച്ചത്. പാർട്ടിയിൽ എത്തിയ നേതാക്കൾക്ക് അദ്ദേഹം സ്വീകരണം നൽകി.
എൻസിപി നേതാക്കളെ കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസിലേക്ക് സ്വീകരിക്കുന്നു
എൻസിപി നേതാക്കളെ കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസിലേക്ക് സ്വീകരിക്കുന്നു
advertisement

എൽഡിഎഫിലെ പ്രമുഖ കക്ഷികളിൽ നിന്ന് ഇനിയും കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയങ്ങളിൽ പ്രതിഷേധിച്ച് കൂടുതൽ പേർ യുഡിഎഫുമായി സഹകരിക്കാൻ തയാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ സി പി ജില്ലാ നേതൃത്വത്തിൽ നിർണായക പദവികൾ വഹിച്ചിരുന്നവർ ഒന്നിച്ച് പാർട്ടി വിട്ടത് ജില്ലയിലെ എൽഡിഎഫ് ക്യാമ്പുകളിൽ ചർച്ചയായിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Fifteen NCP leaders in Kannur have joined the Congress party. The group, which includes former NCP State Secretary K. Sureshan, officially switched sides in a move that has bolstered the Congress presence in the district. They were formally welcomed into the party by K. Sudhakaran MP, who led the reception ceremony for the new members.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിസ്മയം' കണ്ണൂരിലും; NCP സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 15 നേതാക്കൾ കോൺഗ്രസില്‍ ചേർന്നു
Open in App
Home
Video
Impact Shorts
Web Stories