കേൾക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നാം പക്ഷേ കോട്ടക്കൽ സംഭവിച്ചത് ആരെയും ഞെട്ടിക്കുന്നതാണ്. ഈ മാസം 20ാം തീയതിയാണ് പെൺകുട്ടി തന്റെ റൂമിനുള്ളിൽ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശുവിന്റെ കരച്ചിൽ കേട്ടാണ് വീട്ടുകാർ പോലും ഇക്കാര്യം അറിഞ്ഞത്. പ്രസവശേഷം പൊക്കിൾകൊടി മുറിച്ചതും 17 കാരി ഒറ്റക്ക്. ഇതിന് ആശ്രയിച്ചത് യൂട്യൂബ് വീഡിയോകളെയും.
Also Read- Viral Video | അഴുക്കുചാലിലെ വെള്ളത്തിൽ മല്ലിയില കഴുകി; പച്ചക്കറി വിൽപനക്കാരനെതിരെ കേസ്
advertisement
ഗർഭത്തിന് ഉത്തരവാദി ആയ സമീപ വാസിയായ 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് പോക്‌സോ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു. പെൺകുട്ടിയും കുഞ്ഞും മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആണ്. പെൺകുട്ടിയുടെ പിതാവ് സുരക്ഷ ജോലിക്കാരൻ ആണ്. രാത്രി ഡ്യൂട്ടി ആണ് പതിവ്. അമ്മയുടെ കണ്ണിന് കാഴ്ച സംബന്ധമായ പ്രശ്നങ്ങളും ഉണ്ട്. വിവാഹിതയായ സഹോദരിയും വിദ്യാർത്ഥിയായ സഹോദരനും വീട്ടിൽ വരാറും ഇല്ല. ഓൺലൈൻ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് ഗർഭിണി ആയത് മുതൽ പെൺകുട്ടി റൂമിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ആദ്യ സമയത്ത് ഒരിക്കൽ ആശുപത്രിയിൽ പോയപ്പോൾ ഇത് തിരിച്ചറിയുകയും ചെയ്തില്ല.
Also Read-Cobra | ഹോസ്റ്റൽ കെട്ടിടത്തിൽ നാലടി നീളമുള്ള മൂർഖൻ; സുഖവാസം അടുക്കളയിലെ പാത്രങ്ങൾക്കടിയിൽ
17 വയസുകാരി എട്ടു മാസത്തിൽ അധികം ഗർഭം വീട്ടുകാരിൽ നിന്നും ഒളിച്ച് വെക്കുകയും പിന്നീട് പ്രസവിച്ച് പൊക്കിൾകൊടി വരെ ഒറ്റക്ക് മുറിക്കുകയും ചെയ്ത സംഭവം എല്ലാ അർത്ഥത്തിലും മലയാളിയെ ഞെട്ടിക്കുന്നതാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഓൺലൈൻ പഠനത്തിന്റെ മറവിൽ വീടിനുളിൽ കുട്ടികൾ ഒളിക്കാൻ തുടങ്ങിയത് ഉണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങൾ എത്ര മാത്രം ഗുരുതരം ആണെന്നതിലേക്ക് കൂടി വിരൽ ചൂണ്ടുക ആണ് ഈ സംഭവം.
