Cobra | ഹോസ്റ്റൽ കെട്ടിടത്തിൽ നാലടി നീളമുള്ള മൂർഖൻ; സുഖവാസം അടുക്കളയിലെ പാത്രങ്ങൾക്കടിയിൽ

Last Updated:

അടുക്കളയിലെ പാത്രങ്ങള്‍ക്കടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു മൂര്‍ഖന്‍.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പാമ്പുകളെ (Snakes) പേടിയില്ലാത്തവരായി ആരുമില്ല. അതും ഉഗ്രവിഷമുള്ള പാമ്പുകളാണെങ്കില്‍ പറയേണ്ടതില്ല. പാമ്പ് മൂര്‍ഖനായാലോ? കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് മൂര്‍ഖന്‍ (Cobra). ഉത്ര വധക്കേസുമായി ബന്ധപ്പെട്ടാണ് മൂര്‍ഖന്‍ വാര്‍ത്തകളില്‍ ഇടംനേടിയത്. സാധാരണയായി വൃത്തിയുള്ള പ്രതലങ്ങളില്‍ പാമ്പുകള്‍ കയറാറില്ല എന്നാണ് പൊതുവെ പറയാറ്.
മൂര്‍ഖനെ ഉപയോഗിച്ചുള്ള അതിസാഹസികമായ കളികളിലും പലര്‍ക്കും പാമ്പ് കടിയേറ്റിട്ടുണ്ട്. പാമ്പ് പിടുത്തക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട്. രക്ഷപ്പെടുത്തിയ മൂര്‍ഖന്‍ പാമ്പിനെ ചുംബിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന്‍ മൂര്‍ഖന്റെ കൊത്തേറ്റ് മരിച്ച വാര്‍ത്തയും വൈറലായിരുന്നു. നേവി മുംബൈയിലായിരുന്നു സംഭവം. അതിനാല്‍ തന്നെ ഇത്തരം സാഹസികത പാമ്പുകളുടെ കാര്യത്തില്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്.
എന്നാല്‍, ഇപ്പോള്‍ ഒരു മൂര്‍ഖനെ കണ്ടെത്തിയിരിക്കുന്നത് ഒരു ഹോസ്റ്റലിലാണ്. ഭുവനേശ്വറിലെ (Bhubaneswar) ഗോപബന്ധു അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ഹോസ്റ്റല്‍ ബ്ലോക്കിലാണ് നാല് അടി നീളമുള്ള മൂര്‍ഖനെ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്ഥാപനത്തിലെ തൊഴിലാളികള്‍ പാമ്പിനെ കണ്ടത്. അടുക്കളയിലെ പാത്രങ്ങള്‍ക്കടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു മൂര്‍ഖന്‍. ഉടന്‍ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പിന്നീട് പാമ്പ് ഹെല്‍പ്പ്‌ലൈനില്‍ നിന്നുള്ള അതിവിദഗ്ധനായ ഒരാള്‍ എത്തി. പൂര്‍ണചന്ദ്രദാസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പാമ്പ് ഹെല്‍പ്പ്‌ലൈനിലെ (Snake Helpline) ജനറല്‍ സെക്രട്ടറി സുബേന്ദു മാലിക് ആണ് ഇദ്ദേഹത്തെ മൂര്‍ഖനെ പിടികൂടാന്‍ പറഞ്ഞയച്ചത്.
advertisement
അടുക്കളയിലെത്തിയ ഉടന്‍ തന്നെ ദാസ് മൂര്‍ഖനെ പിടികൂടി ഒരു ബാഗിലാക്കി. പിന്നീട് പാമ്പിനെ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടുകയും ചെയ്തു. കാഴ്ചയില്‍ മൂർഖന് പരിക്കോ മറ്റു തകരാറോ സംഭവിച്ചിട്ടില്ല. കൃത്യസമയത്ത് ആളുകൾ എത്തുകയും ഉടന്‍ തന്നെ രക്ഷപ്പെടുത്തുകയും ചെയ്തതുകൊണ്ട് പാമ്പിനുംആശ്വാസമായി.
197 2ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം ജൂണ്‍ മാസത്തില്‍ 41 ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനെയാണ് സര്‍ക്കാര്‍ നിയമിച്ചത്. എല്ലാ ജില്ലകളിലേക്കും രണ്ട് വര്‍ഷ കാലയളവിലേക്കാണ് ഇവരുടെ നിയമനം. കുര്‍ദ ജില്ലയില്‍ പുതുതായി നിയമിച്ച വാര്‍ഡനാണ് സുബേന്ദു മാലിക്.
advertisement
കഴിഞ്ഞ കുറച്ചു നാളുകളായി മൂര്‍ഖന്‍ പാമ്പുകളെ ധാരാളമായി കാണുന്നുണ്ട്. മഴക്കാലത്ത് താമസയോഗ്യമായ പ്രദേശങ്ങളിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഒരു മൂര്‍ഖനെ കണ്ടെത്തിയിരുന്നു. വര്‍ത്തക് നഗര്‍ പരിസരത്തുള്ള ഒരു കമ്പനിയുടെ പൂന്തോട്ടത്തില്‍ നിന്നാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. പരാഗ് ഷിന്‍ഡെ എന്ന് പാമ്പ് സ്‌നേഹിയാണ് മൂന്നര അടി നീളമുള്ള പാമ്പിനെ പിടികൂടി ഒരു പ്ലാസ്റ്റിക് പാത്രത്തിലാക്കിയത്. പിന്നീട് പാമ്പിനെ മരുഭൂമിയിലേക്ക് വിട്ടയയ്ക്കുകയും ചെയ്തു. ഷിന്‍ഡെ പാമ്പു പിടുത്തത്തില്‍ ഏറെ വൈദഗ്ധ്യമുള്ള ആളാണ്. പാമ്പുകള്‍ അധിവസിക്കുന്ന പ്രദേശത്ത് തുടര്‍ച്ചയായി മഴ ഉണ്ടാകുമ്പോഴാണ് അവര്‍ തങ്ങളുടെ ആവാസവ്യവസ്ഥകളില്‍ നിന്ന് പുറത്തു വരുന്നതെന്നാണ് ഷിന്‍ഡെ പറയുന്നത്. താനെയിലുണ്ടായ നിലയ്ക്കാത്ത പെരുമഴയെ തുടര്‍ന്നാണ് പാമ്പ് പിടുത്തക്കാര്‍ ഈ നിരീക്ഷണത്തില്‍ എത്തിയത്.
advertisement
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Cobra | ഹോസ്റ്റൽ കെട്ടിടത്തിൽ നാലടി നീളമുള്ള മൂർഖൻ; സുഖവാസം അടുക്കളയിലെ പാത്രങ്ങൾക്കടിയിൽ
Next Article
advertisement
Weekly Love Horoscope December 22 to 28 | പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം ; ഇത് പരിഹരിക്കാൻ  ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം; ഇത് പരിഹരിക്കാൻ ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
  • പ്രണയ ജീവിതത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം

  • കുടുംബം, ജോലി, സാമ്പത്തികം, വിശ്വാസം എന്നിവയിൽ ശ്രദ്ധ പുലർത്തി

View All
advertisement