വീടിന് പുറത്തുള്ള തറ പ്രഷർ വാഷർ ഉപയോഗിച്ച് കഴുകുകയായിരുന്നു അഭിജിത്ത്. ഇതിനിടെ അപ്രതീക്ഷിതമായി മെഷീനിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ബോധരഹിതനായി വീണുകിടക്കുകയായിരുന്ന അഭിജിത്തിന് ചുറ്റും വെള്ളം നിറഞ്ഞ സ്ഥിതി ആയിരുന്നു. സമീപവാസിയാണ് ആദ്യം കുട്ടിയെ കണ്ടത്. ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഇൻക്വസ്റ്റ് നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാവണ്ടൂർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ്. സഹോദരൻ: അഭിഷേക്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 05, 2026 9:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രഷർ വാഷർ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ ഷോക്കേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു
