യാക്കോബായ വിശ്വാസികളില്‍ ചിലര്‍ പള്ളിയുടെ മുകളില്‍ കയറി പ്രതിഷേധിക്കുന്നുണ്ട്. ഇവരില്‍ ഒരാള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്നായിരുന്നു ഭീഷണി. പൊലീസിനെ അകത്തു കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വൈദികരും വിശ്വാസികളും. ബസേലിയോസ് തോമസ് പ്രഥമന്‍ കാത്തോലിക്കാ ബാവയും മറ്റു വൈദികരും വിശ്വാസികളും നിലവില്‍ പള്ളിക്കകത്തുണ്ട്. വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ ചെറുത്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പിറവം പള്ളിയിൽ കയറാനായി ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയാണ് എത്തുന്നത്. പൊലീസിന്റെ ക്ഷണമനുസരിച്ചാണ് അദ്ദേഹം എത്തുന്നത്. പൂർണ അർത്ഥത്തിൽ ആരാധനക്ക് സൗകര്യം ഒരുക്കിയാൽ മാത്രമേ പിറവം പള്ളിയിൽ പ്രവേശിക്കുവെന്ന് മാർ അത്തനാസിയോസ്. നാടകം കളിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
Also Read- ഏത് 'ഒടിയൻ' വേണമെന്ന് ചോദിച്ച് ബുക്ക് മൈ ഷോ
പിറവം പള്ളി വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തോഡോക്സ് സഭ പള്ളിയും സ്വത്തുക്കളും ഓര്‍ത്തോഡോക്സ് സഭയെ ഏല്‍പ്പിച്ച് ഇറങ്ങണമെന്ന് ഉത്തരവില്ലെന്ന് യാക്കോബായസഭയും വാദിക്കുന്നു. എറണാകുളം ജില്ലാ കളക്ടര്‍ വിളിച്ചയോഗത്തിലും ഇരുവിഭാഗങ്ങളും നിലപാടിൽ ഉറച്ചുനിന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ജില്ലാഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ഓര്‍ത്തോഡോക്സ് സഭാ നേതൃത്വം യോഗത്തില്‍ വ്യക്തമാക്കി .
Also Read- ഗിരിയുടെയും ഒമേഗയുടെയും കല്യാണം വിളിച്ച് ഫഹദ്
വികാരിക്ക് ആത്മീയകാര്യങ്ങളില്‍ അവകാശമുണ്ട് എന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പള്ളിയും സ്വത്തുക്കളും വിട്ടുകൊടുക്കാനാകില്ലെന്ന് യാക്കോബായ സഭാപ്രതിനിധികളുടെ നിലപാട്. വാടകക്കാരെ ഇറക്കിവിടുന്നതിനുപോലും നിയമമുള്ള നാട്ടില്‍ ആധികാരിക രേഖകള്‍ നല്‍കാതെ വസ്തുകൈമാറ്റം സാധ്യമില്ല. പൊതുസമൂഹത്തിന് ദോഷമുണ്ടാക്കുന്ന ഒരുനിലാപടും സ്വീകരിക്കില്ലെന്നും യാക്കോബായ സഭ വ്യക്തമാക്കി.
