ഏത് 'ഒടിയൻ' വേണമെന്ന് ചോദിച്ച് ബുക്ക് മൈ ഷോ

Last Updated:
കൊച്ചി: മോഹൻലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ഒടിയൻ റിലീസിനെത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഒട്ടേറെ പ്രത്യേകതകളുമായാണ് ഒടിയൻ റിലീസിനെത്തുന്നത്. ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി ആദ്യദിവസം തന്നെ കോഴിക്കോട് അപ്സര തിയേറ്ററിൽ ബാഹുബലിയുടെ ആദ്യദിന കളക്ഷൻ റെക്കോർഡ് ഒടിയൻ തിരുത്തി.
ലോകമെമ്പാടുമായി 3500 സ്ക്രീനുകളിൽ ചിത്രമെത്തുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. ഒടിയന്‍റെ മെഗാ റിലീസിന് മുന്നോടിയായി ചിത്രത്തിലെ പാട്ടിനും ട്രയിലറിനും വൻ സ്വീകരണമാണ് ലഭിക്കുന്നത്. അതേസമയം, ബുക്ക് മൈ ഷോയിൽ ഒടിയൻ ഏതു ഭാഷയിൽ കാണണമെന്ന് തെരഞ്ഞെടുക്കാം.
മലയാളം, തെലുഗ്, തമിഴ് ഭാഷകളിലാണ് ഒടിയൻ റിലീസ് ആകുന്നത്. ഇതാദ്യമായാണ് റിലീസ് ദിവസം തന്നെ ഒരു മലയാളം സിനിമ വിവിധ ഭാഷകളിൽ എത്തുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
ഏത് 'ഒടിയൻ' വേണമെന്ന് ചോദിച്ച് ബുക്ക് മൈ ഷോ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement