ശബരിമല ഗൂഢലക്ഷ്യങ്ങളോടെ വരുന്ന ആക്ടിവിസ്റ്റുകൾക്കുള്ള ഇടമല്ലെന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി
1999ൽ കാശി ക്ഷേത്രം യു.പി സര്‍ക്കാര്‍ എറ്റെടുത്തപ്പോള്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രിം കോടതി വിധിയുണ്ടെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച് ഒരാഴ്ചക്കകം സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഹർജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
ശബരിമലയില്‍ വാഹനങ്ങള്‍ തകര്‍ത്ത പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയില്‍ വാഹനങ്ങള്‍ എന്ത് പ്രകോപനമാണ് സൃഷ്ടിച്ചത് . ഇരുചക്ര വാഹനങ്ങള്‍ പൊലീസ് തകര്‍ത്ത ദൃശ്യങ്ങള്‍ പരിശോധിച്ച് അവര്‍ക്കെതിരെ നടപടി എടുക്കണം. മാധ്യമങ്ങളെ എന്തിനാണു തടയുന്നതെന്നും കോടതി ചോദിച്ചു. ശബരിമലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
advertisement
തൃപ്പൂണിത്തുറ സ്വദേശിയായ ഗോവിന്ദ് മധുസൂദനന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ വിശദീകരണം. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പൊലീസ ഹാജരാക്കിയില്ല. പകരം ചില ഫോട്ടോകള്‍ നല്‍കി. ഹർജിക്കാരനെ അറസ്റ്റ് ചെയ്യാന്‍ ആധാരമാക്കിയ തെളിവുകളും സമര്‍പ്പിച്ചു. ഹർജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.
