നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല ഗൂഢലക്ഷ്യങ്ങളോടെ വരുന്ന ആക്ടിവിസ്റ്റുകൾക്കുള്ള ഇടമല്ലെന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി

  ശബരിമല ഗൂഢലക്ഷ്യങ്ങളോടെ വരുന്ന ആക്ടിവിസ്റ്റുകൾക്കുള്ള ഇടമല്ലെന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി

  • Last Updated :
  • Share this:
   തിരുവനന്തപുരം: ഗൂഢലക്ഷ്യങ്ങളോടെ എത്തുന്ന ആക്ടിസ്റ്റുകൾക്കുള്ള ഇടമല്ല ശബരിമല്ലയെന്ന ആവർത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാരിന്റെ ഈ നിലപാടിൽ മാറ്റമില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

   'ശബരിമല'യിൽ കർശന സുരക്ഷ; ആവശ്യമെങ്കിൽ 50 വയസ് കഴിഞ്ഞ വനിതാ പൊലീസിനെ സന്നിധാനത്ത് വിന്യസിക്കും

   ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് താന്‍ മുന്‍പു പറഞ്ഞത് സര്‍ക്കാര്‍ നിലപാടാണ്. തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന്റെ ഒരു വഴിപാടായ ചിത്തിര ആട്ടത്തിന് അത്രയധികം ഭക്തര്‍ എത്തിയിരുന്നില്ല. മാധ്യമങ്ങള്‍ ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നു. മുന്‍പും ശബരിമലയില്‍ പൊലീസ് ധാരാളമായി സേവനം നടത്തിയിരുന്നു.

   മാധ്യമപ്രവർത്തകരെ ഇലവുങ്കലിൽ തടഞ്ഞു

   പൊലീസിനു നടുവില്‍നിന്ന് പ്രാർത്ഥിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പ്രാർത്ഥിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞതു മറ്റു ചില വിഷയങ്ങളിലുള്ളതു പോലെ തെറ്റിദ്ധാരണ മൂലമാകാമെന്നും കടകംപള്ളി പറഞ്ഞു.

   രഹന ഫാത്തിമയും കവിതയും ദർശനത്തിനായി മല കയറിയ ദിവസവും സമാനമായ നിലപാട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുതള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു.  ആക്ടിവിസ്റ്റുകൾക്കടക്കം ശബരിമലയിൽ‌ പ്രവേശിപ്പിക്കണമെന്നതാണ് നിലപാടെന്നായിരുന്നു കോടിയേരി വ്യക്തമാക്കിയത്.
   First published:
   )}