ഇരുവരും കരയുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. പൃഥ്വി എന്ന കുട്ടിയെ തനൂജ് എന്ന ആഗ്ര സ്വദേശിയാണ് തട്ടികൊണ്ട് പോയത്. ജയ്പൂരിലെ സാൻഗാനർ സദാർ പരിസരത്ത് നിന്നാണ് കുട്ടിയെ കാണാതായത്. അമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. തനൂജിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25000 രൂപയും പ്രഖ്യാപിച്ചിരുന്നതാണ്.
ഒരു വർഷത്തിലേറെയായുള്ള അന്വേഷണം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. വൃന്ദാവനിൽ യമുന നദിക്കടുത്തുള്ള ഖദേർ പ്രദേശത്ത് ഒരു സന്യാസിയുടെ രൂപത്തിലാണ് തനൂജ് കഴിഞ്ഞത്. പൃഥ്വിയെ സ്വന്തം മകനെ പോലെയാണ് ഇയാൾ സംരക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ ഇയാൾ സന്യാസിയായി ജീവിക്കുന്ന കാര്യം പൊലീസ് അറിഞ്ഞത്.
advertisement
തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും സന്യാസിമാരായി വേഷം കെട്ടി അതേ പ്രദേശത്ത് താസിച്ചു. ആഗസ്റ്റ് 27ന് തനൂജ് അലിഗഡിൽ പോയെന്ന് വിവരം ലഭിച്ചിരുന്നു. പൊലീസിനെ കണ്ട് കുട്ടിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തനൂജ് കൂട്ടിയുടെ അമ്മയുടെ ബന്ധുകൂടിയാണ്. കുട്ടിയുടെ അമ്മക്കൊപ്പം ജീവിക്കാൻ തനൂജിന് ആഗ്രഹമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. അമ്മയായ പൂനം ഇത് എതിർത്തിരുന്നതിനാലാണ് പ്രതി കുട്ടിയെ തട്ടികൊണ്ട് പോയത്.