ആഡംബര കാർ കമ്പനികൾക്ക് വേണ്ടി പ്രമോഷൻ വീഡിയോ ചെയ്യുന്നതായിരുന്നു ആവിന്റെ ജോലി.ഗൾഫിലും പ്രമോഷൻ വീഡിയോയുമായി ബന്ധപ്പെട്ട ജോലിയായിരുന്നു ആൽവിൻ ചെയ്തിരുന്നത്. 999 ഓട്ടോമേറ്റിവ് കമ്പനിക്ക് വേണ്ടി പുതിയ ആഡംബര കാറുകളുടെ റീലെടുക്കാനായിരുന്നു ആൽവിൻ എത്തിയത്.
വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിൽതന്നെയുള്ള വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. മൊബൈൽ ഉപയോഗിച്ച് റോഡിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാർ ആൽവിന്റെ ശരീരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കൾ ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് വാഹനങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് സൂചന. അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടം ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. ബുധനാഴ്ച പോസ്റ്റുമോട്ടത്തിനുശേഷം ആൽവിന്റെ സംസ്കാരം നടക്കും
advertisement