അയ്യപ്പന്‍റെ കഠിനഭക്തരാണ് തങ്ങളെന്നും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തങ്ങൾക്ക് സന്തോഷം നൽകുന്നതാണ്. പ്രതിഷേധക്കാരെ ഭയന്ന് സ്ത്രീകൾ ശബരിമലയിൽ പോകുന്നതിൽ നിന്ന് പിന്തിരിയുന്നത് ദുഃഖകരമാണെന്നും മനിതി സംഘടനയിലെ അംഗവും ശബരിമലയിൽ പോകാൻ തയ്യാറെടുക്കുകയും ചെയ്യുന്ന വസുമതി വാസന്ത് പറഞ്ഞു.
കേരളത്തില്‍ ഒന്നര മണിക്കൂറില്‍ ഒരു കുട്ടി വീതം പീഡിപ്പിക്കപ്പെടുന്നു
ഡിസംബർ 22ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ശബരിമലയിൽ എത്താനാണ് സംഘം ലക്ഷ്യം വെയ്ക്കുന്നത്. ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് വലിയതോതിലുള്ള പ്രതിഷേധമായിരുന്നു കേരളത്തിൽ നടന്നത്. ഇതുവരെ, ഏകദേശം 16 ഓളം സ്ത്രീകളാണ് ശബരിമലയിൽ കയറുന്നതിനായി എത്തുകയും പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയും ചെയ്തത്.
advertisement
ആർഎസ്എസ് പരിപാടിയിൽ ആരോഗ്യമന്ത്രി; വിവാദം
കാര്യങ്ങൾ വ്യക്തമാക്കി രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരുന്നെന്ന് ശബരിമല ദർശനത്തിന് ഒരുങ്ങുന്ന സംഘത്തിലെ യുവതിയായ സുശീല ന്യൂസ് 18 കേരളത്തിനോട് പറഞ്ഞു. ശബരിമല ദർശനത്തിനായി വരാമെന്നും സംരക്ഷണം നൽകാമെന്നുമുള്ള മറുപടി ഇന്നലെയാണ് ലഭിച്ചതെന്നും സുശീല പറഞ്ഞു. മറുപടി ലഭിച്ച സാഹചര്യത്തിലാണ് 22ന് പുറപ്പെടാൻ തീരുമാനിച്ചതെന്നും സുശീല പറഞ്ഞു. വ്രതങ്ങൾ എടുത്താണ് അയ്യപ്പനെ കാണാൻ എത്തുന്നതെന്നും അവർ പറഞ്ഞു.