ആർഎസ്എസ് പരിപാടിയിൽ ആരോഗ്യമന്ത്രി; വിവാദം

Last Updated:
ന്യൂഡ‍ൽഹി: ആരോഗ്യമന്ത്രി കെ.കെ ശൈലജ ആർ.എസ്.എസ് സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത് വിവാദത്തിൽ. വിജ്ഞാൻ ഭാരതി അഹമ്മദാബാദിൽ നടത്തിയ വേൾഡ് ആയുർവേദിക് കോൺഗ്രസിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തതാണ് വിവാദത്തിൽ ആയത്. കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ് മന്ത്രാലയത്തിന്റെയും ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വേൾഡ് ആയുർവേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിജ്ഞാൻ ഭാരതി പരിപാടി നടത്തിയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തില്ല.
അതേസമയം, ആർഎസ്എസ് സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തെന്ന വിവാദം അനാവശ്യമെന്ന് മന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു .കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത് സിസിആർഎയും ആയുഷ് ഡിപ്പാർട്ടുമെന്റുമായിരുന്നു സംഘാടകർ. ഡാബർ , കോട്ടയ്ക്കൽ അടക്കമുള്ളവർ സ്പോൺസർമാരായിരുന്നു. വിജ്ഞാൻ ഭാരതി സ്പോൺസർമാരിൽ ഒരു സ്ഥാപനം മാത്രമാണെന്നും കെ.കെ. ശൈലജ ഡൽഹിയിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആർഎസ്എസ് പരിപാടിയിൽ ആരോഗ്യമന്ത്രി; വിവാദം
Next Article
advertisement
ബില്ലുകൾക്കുള്ള ഗവർണറുടെ അനുമതിക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്
ബില്ലുകൾക്കുള്ള ഗവർണറുടെ അനുമതിക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്
  • സുപ്രീം കോടതി ഗവർണർക്ക് ബില്ലുകൾക്ക് അനുമതി നൽകാൻ സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് വിധിച്ചു.

  • ഗവർണർ ബില്ലുകൾ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

  • 'ഡീംഡ് അസന്റ്' ആശയം ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

View All
advertisement