അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ 3282 പേരിൽ 487 പേരാണ് റിമാൻഡിലായത്. സമീപകാലത്ത് ഇത്രയും അധികം പേർ റിമാൻഡ് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. കെ എസ് ആർ ടി സി ബസുകളും സർക്കാർ ഓഫീസുകളും തകർത്തതിന് ഉൾപ്പെടെയാണ് റിമാൻഡിലായ ഭൂരിപക്ഷം പേർക്കെതിരെയും കേസെടുത്തിട്ടുള്ളത്. പതിനായിരം മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്തിയാണ് കേസ്. പോലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ പിഴയടച്ചില്ലെങ്കിൽ ജയിലഴിക്കുള്ളിലാവും. മൂന്ന് മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് ഏറെയും.
advertisement
കേരളത്തിൽ എത്രയിടത്ത് നിരോധനാജ്ഞയുണ്ട്?
അതത് പാർടികൾ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ കേസിൽ ഉൾപ്പെട്ടവർ സ്വന്തം നിലയ്ക്ക് പിഴയടക്കേണ്ടി വരും. ഇത്രയധികം പേർക്ക് പാർടി സഹായം ലഭിക്കാൻ ഇടയില്ല. അങ്ങനെയെങ്കിൽ സ്വയം പിഴയടച്ച് ശിക്ഷ ഒഴിവാക്കുകയേ മാർഗമുള്ളൂ. അതിനു കഴിയാത്തവർ ശിക്ഷ അനുഭവിക്കേണ്ടി വരും. ആകെ രജിസ്റ്റർ ചെയ്ത 1286 കേസുകളിലായാണ് 487 പേരെ റിമാൻഡ് ചെയ്തത്.