TRENDING:

ഇടുക്കിയിലെ അരിക്കൊമ്പനെ തളക്കാൻ കോന്നി സുരേന്ദ്രനുൾപ്പടെ 4 കുങ്കിയാനകളും 26 അംഗ ദൗത്യസംഘവും

Last Updated:

വിക്രം, കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ നാല് കുങ്കിയാനകളാണ് എത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാന്‍ എത്തുന്നത് നാല് കുങ്കിയാനകൾ.  കുങ്കിയാനകളിൽ ഒരെണ്ണം ഇന്ന് വയനാട്ടിൽ നിന്ന് തിരിക്കും. വിക്രം എന്ന കുങ്കിയാനയെ ആണ് ആദ്യം കൊണ്ടു വരുന്നത്. വൈകിട്ട് നാലു മണിയോടെ കുങ്കിയാനയുമായുള്ള സംഘം വയനാട്ടിൽ നിന്നും ഇടുക്കിയിലേക്ക് തിരിക്കും. രണ്ട് കുങ്കിയാനകളെ വയനാട്ടിൽ നിന്നും കൊണ്ടു വരാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

എന്നാൽ വനംവകുപ്പിൻ്റെ ലോറികളിൽ ഒരെണ്ണം ഇന്നലെ അപകടത്തിൽപ്പെട്ടു. ഇതോടെ ഒരാനയുടെ യാത്ര മുടങ്ങുകയായിരുന്നു. വിക്രമിന് പിന്നാലെ കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ മൂന്നാനകളും 26 അംഗ ദൗത്യസംഘവും അടുത്ത ദിവസം ഇടുക്കിയിലെത്തും. ചൊവ്വാഴ്ച നടക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ആനയെ മയക്ക് വെടി വെക്കുന്ന തീയതി തീരുമാനിക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയിലെ അരിക്കൊമ്പനെ തളക്കാൻ കോന്നി സുരേന്ദ്രനുൾപ്പടെ 4 കുങ്കിയാനകളും 26 അംഗ ദൗത്യസംഘവും
Open in App
Home
Video
Impact Shorts
Web Stories