TRENDING:

അനധികൃതമായി സേവനങ്ങളിൽ നിന്ന് വിട്ടുനിന്ന 51 ഡോക്ടര്‍മാരെ സർക്കാർ പിരിച്ചുവിട്ടു

Last Updated:

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് നിർദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരോഗ്യമന്ത്രി വീണാ ജോർജ്
ആരോഗ്യമന്ത്രി വീണാ ജോർജ്
advertisement

തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്ന 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നു സര്‍ക്കാര്‍ പിരിച്ചുവിട്ടു. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിക്കാത്ത മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടർമാരെയാണ് നീക്കം ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഇതും വായിക്കുക: 'ആദ്യം ഗതാഗതക്കുരുക്ക് പരിഹരിക്കൂ': പാലിയേക്കരയിൽ ടോൾ പിരിവ് നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് നിർദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

advertisement

ഇതും വായിക്കുക: മെഡിസെപ് രണ്ടാംഘട്ടത്തിന് അംഗീകാരം; പരിരക്ഷ 5 ലക്ഷമാക്കി; പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പരിരക്ഷ

ഇത്രയധികം നാളുകളായി ഡോക്ടര്‍മാര്‍ സര്‍വീസില്‍നിന്നു വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ഇതിനു പുറമേ ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാർഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനധികൃതമായി സേവനങ്ങളിൽ നിന്ന് വിട്ടുനിന്ന 51 ഡോക്ടര്‍മാരെ സർക്കാർ പിരിച്ചുവിട്ടു
Open in App
Home
Video
Impact Shorts
Web Stories