ആർത്താറ്റ് മഠത്തിപ്പറമ്പിൽ വീട്ടിൽ ശ്രീദേവിയാണ് മരിച്ചത്. 54 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. കുന്നംകുളം സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കാണ് വീട്ടമ്മയെ ഇടിച്ചത്.
ആർത്താറ്റ് വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്നു ശ്രീദേവി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയോടെയാണ് മരിച്ചത്. രണ്ട് പെൺമക്കളുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
July 27, 2025 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശ്ശൂരിൽ പൊലീസുകാർ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു