TRENDING:

Sanitiser| തിരുവനന്തപുരത്ത് സാനിറ്റൈസർ കഴിച്ച്​ അവശനായ 60കാരൻ മരിച്ചു

Last Updated:

വെള്ളിയാഴ്ച അമിതമായ അളവിൽ സാനിറ്റൈസർ കഴിച്ചതിനെ തുടർന്ന് അവശനിലയിൽ ആകുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് ​മരിച്ചത്​.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സാനിറ്റൈസർ (Sanitiser) കഴിച്ച് അവശനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് (Thiruvananthapuram Medical College) ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. പേയാട് (Peyad)അമ്പൻകോട് പരമേശ്വര വിലാസത്തിൽ മോഹനൻ നായർ (60) ആണ് മരിച്ചത്. ഇദ്ദേഹം സ്ഥിരമായി സാനിറ്റൈസർ കഴിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച അമിതമായ അളവിൽ സാനിറ്റൈസർ കഴിച്ചതിനെ തുടർന്ന് അവശനിലയിൽ ആകുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് ​മരിച്ചത്​.
മരിച്ച മോഹനൻ നായർ
മരിച്ച മോഹനൻ നായർ
advertisement

കൂലിപ്പണിക്കാരനായ മോഹനൻ നായർ സ്ഥിരമായി സാനിറ്റൈസർ കഴിക്കാറുണ്ടെന്നും പേയാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില മെഡിക്കൽ സ്റ്റോറിൽ നിന്നാണ് അദ്ദേഹം ഇത് വാങ്ങാറുള്ളതെന്നും പ്രദേശവാസികൾ പറയുന്നു. പേയാട് സ്വദേശികളായ രണ്ടുപേർ സമാന സംഭവത്തിൽ അടുത്തിടെ മരണപ്പെട്ടിരുന്നു. പരാതികളുയർന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്ന്​ വിളപ്പിൽശാല പൊലീസ് അറിയിച്ചു.

മോഹനൻ നായരുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രമാദേവി. മക്കൾ: രമ്യ, ലക്ഷ്മി. മരുമക്കൾ: രമേഷ്, അരുൺ.

advertisement

അഞ്ചുപേരിൽ ജീവന് തുടിപ്പേകി ഉഷാ ബോബൻ യാത്രയായി

മൃതസഞ്ജീവനി (Mrithasanjeevani) വഴിയുള്ള ഈ വർഷത്തെ 12-ാമത്തെ അവയവദാനം ഉഷാ ബോബനിലൂടെ (Usha Boban) അഞ്ചു രോഗികളിലേക്ക്. ഓച്ചിറ ചങ്ങൻകുളങ്ങര ഉഷസിൽ ഉഷാബോബന്റെ കരളും വൃക്കകളും നേത്രപടലങ്ങളും അഞ്ചു രോഗികൾക്കാണ് ദാനം ചെയ്യുന്നത്. നവംബർ മൂന്നിന് ഭർത്താവ് ബോബനോടൊപ്പം യാത്ര ചെയ്തിരുന്ന സ്കൂട്ടറിൽ കന്നേറ്റിപ്പാലത്തിന് സമീപം വച്ച് ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ഉഷാ ബോബൻ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനമെന്ന മഹത് ദാനത്തിന് തയ്യാറാകുകയായിരുന്നു.

advertisement

തുടർന്ന് സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ പ്രസക്തി ഉഷാ ബോബന്റെ ബന്ധുക്കൾക്ക് ആ തീരുമാനം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിന് പ്രചോദനമേകി. അവയവദാനത്തിന് ഉഷാ ബോബന്റെ ബന്ധുക്കൾ തയ്യാറായതറിഞ്ഞ് ആരോഗ്യ മന്ത്രി വീണാ ജോർജ് ആദരമറിയിക്കുകയും തുടർനടപടികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു.

കിംസിലെ സീനിയർ  ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ ഡോ പ്രവീൺ മുരളീധരൻ, ട്രാൻസ്പ്ലാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ മുരളീകൃഷ്ണൻ, ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ ഷബീർ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ച് ഞായർ വൈകിട്ടോടെ ശസ്ത്രക്രിയ ആരംഭിച്ചു. ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്കാണ് നൽകിയത്.

advertisement

മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിയ്ക്ക് യൂറോളജി വിഭാഗം മേധാവി ഡോ വാസുദേവൻ, ഡോ ഉഷ (അനസ്തേഷ്യ) എന്നിവരുടെ നേതൃത്വത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. മൃതസഞ്ജീവനിയുടെ അമരക്കാരായ ഡി എം ഇ ഡോ റംലാബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, ഡോ നോബിൾ ഗ്രേഷ്യസ്, കോ- ഓർഡിനേറ്റർമാർ എന്നിവരുടെ ഏകോപനത്തിലൂടെ രാത്രി വൈകി അവയവദാന പ്രക്രിയ പൂർത്തീകരിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉഷാ ബോബന്റെ മകൾ: ഷിബി ബോബൻ. മരുമകൻ:  സുജിത് (ആർമി). സംസ്കാരം തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sanitiser| തിരുവനന്തപുരത്ത് സാനിറ്റൈസർ കഴിച്ച്​ അവശനായ 60കാരൻ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories