തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ പീതാംബരനെ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയും നശിച്ചു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. സംസ്‌കാരം പിന്നീട്. ഭാര്യ: കുട്ടിയമ്മ. മൂന്നു മക്കളുണ്ട്.
Also Read-വയനാട്ടില്‍ ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു
ഇടുക്കി ഉപ്പുതോടിൽ ഇടിമിന്നലേറ്റ് യുവാവിന് പരിക്കേറ്റിരുന്നു. ഉപ്പുതോട് പുത്തൻ വീട്ടിൽ അനീഷിനാണ് (34 ) പരിക്കേറ്റത്. പൊള്ളലേറ്റ അനീഷിനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലിനെ തുടർന്ന് വീടിനും നാശം സംഭവിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
May 21, 2023 10:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയം തമ്പലക്കാട് വീടിന്റെ തിണ്ണയിലിരുന്ന ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു