കൂട്ടുകാരോടൊപ്പം കളി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് കുട്ടി അപകടത്തിൽപെട്ടത്. ഏറെ നേരം കഴിഞ്ഞും മകൻ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിലിലായിരുന്നു. ഒൻപതു മണിയോടെയാണ് വീടിന് തൊട്ടടുത്ത് പണി പുരോഗമിക്കുന്ന കെട്ടിടത്തിലെ വെള്ളക്കെട്ടിൽ വീണു കിടക്കുന്നതായി കണ്ടെത്തിയത്.
ഇതിനു സമീപത്തു കുട്ടിയുടെ ചെരിപ്പ് കണ്ടതിനെ തുടർന്നുള്ള തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 30, 2023 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെട്ടിട നിർമാണത്തിനു വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു