TRENDING:

ഉപയോഗിച്ച ഇൻജക്ഷൻ സൂചി തുടയില്‍ കുത്തിക്കയറി; 14 വർഷം തുടർച്ചയായി എച്ച്ഐവി ടെസ്റ്റ് നടത്തേണ്ട ദുരവസ്ഥയിൽ ഏഴുവയസുകാരൻ

Last Updated:

ഉപയോഗിച്ച ശേഷം ആശുപത്രി കിടക്കയിൽ ജീവനക്കാർ അലക്ഷ്യമായി ഉപേക്ഷിച്ച നീഡിൽ കുട്ടിയുടെ ശരീരത്തിൽ തുളച്ചു കയറിയതോടെയാണ് ഈ ദുരവസ്ഥ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ സംഭവിച്ച ഗുരുതര പിഴവുമൂലം 14 വർഷം തുടർച്ചയായി എച്ച്ഐവി, ടിബി ടെസ്റ്റുകൾ നടത്തേണ്ട ദുരവസ്ഥയിൽ ഏഴുവയസുകാരൻ. ഉപയോഗിച്ച ശേഷം ആശുപത്രി കിടക്കയിൽ ജീവനക്കാർ അലക്ഷ്യമായി ഉപേക്ഷിച്ച നീഡിൽ കുട്ടിയുടെ ശരീരത്തിൽ തുളച്ചു കയറിയതോടെയാണ് ഈ ദുരവസ്ഥ. വീഴ്ചയിൽ ആശുപത്രി ജീവനക്കാർക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു.
advertisement

കായംകുളം ചിറക്കടവം സ്വദേശിയായ കുട്ടിയുടെ തുടയിലാണ് സിറിഞ്ച് ഉൾപ്പെടുന്ന സൂചി കുത്തിക്കയറി. രണ്ടാഴ്ചയ്ക്ക് മുമ്പ് നടന്ന സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് പുറത്തറിഞ്ഞത്. കുട്ടിയെ വിദഗ്ധ പരിശോധയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കായംകുളം താലൂക്കാശുപത്രിയിൽ പനി ബാധിച്ച് എത്തിയതായിരുന്നു കുട്ടി. കാഷ്വാലിറ്റിയിൽ എത്തിച്ച കുട്ടിയെ പരിശോധനയ്ക്കായി മാതാപിതാക്കൾ കട്ടിലിൽ കിടത്തിയപ്പോഴാണ് സൂചി തുടയിൽ തുളച്ചുകയറിയത്. ഏതോ രോഗിയെ കുത്തിവച്ച ശേഷം സൂചി ഉൾപ്പെടുന്ന സിറിഞ്ച് അലസമായി കട്ടിലിൽ ഉപേക്ഷിച്ചതാണ് പ്രശ്നമായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അടുത്ത രോഗിയെ പ്രത്യേകിച്ച് കുട്ടികളെ കിടത്തും മുമ്പ് പകർച്ചവ്യാധിപോലുള്ള അസുഖങ്ങൾ പിടിപെടാതിരിക്കാൻ വിരി ഉൾപ്പെടെ മാറ്റി ക്ലീനിംഗ് നടത്തേണ്ടതാണ്. ഇക്കാര്യത്തിൽ ആശുപത്രി ജീവനക്കാർ കാണിച്ച അലംഭാവമാണ് കുട്ടിയുടെ ശരീരത്തിൽ സൂചി തുളച്ചുകയറാൻ ഇടയാക്കിയതെന്ന് മാതാപിതാക്കൾ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉപയോഗിച്ച ഇൻജക്ഷൻ സൂചി തുടയില്‍ കുത്തിക്കയറി; 14 വർഷം തുടർച്ചയായി എച്ച്ഐവി ടെസ്റ്റ് നടത്തേണ്ട ദുരവസ്ഥയിൽ ഏഴുവയസുകാരൻ
Open in App
Home
Video
Impact Shorts
Web Stories